Asianet News MalayalamAsianet News Malayalam

എഴാം ക്ലാസുകാരന്‍ ഹരിനന്ദന്‍ ഞെട്ടി; കൊല്ലപരീക്ഷയുടെ ചോദ്യം പേപ്പറില്‍ 'അച്ഛന്‍'.!

കതിവന്നൂര്‍ വീരന്‍ തെയ്യത്തിലുടെ പ്രശസ്തനായ തെയ്യം കലാകാരനാണ് വിനു പെരുവണ്ണാന്‍. അഭിമുഖത്തിന് ചോദ്യം തയ്യാറാക്കേണ്ട അഞ്ചാമത്തെ ചോദ്യത്തില്‍ ആദ്യത്തെ ചോദ്യം ആയിരുന്നു വിനു പെരുവണ്ണാന്‍റെത്.

seven standard students get question paper with question related to father
Author
Kannur, First Published Mar 25, 2022, 8:45 AM IST

കണ്ണൂര്‍: എഴാം ക്ലാസുകാരന്‍ ഹരിനന്ദന്‍ മലയാളം വാര്‍ഷിക പരീക്ഷ എഴുതാന്‍ പോയപ്പോള്‍ ചോദ്യപേപ്പറില്‍ ഒരു ചോദ്യം സ്വന്തം അച്ഛനെക്കുറിച്ച്. കണ്ണൂര്‍ കണ്ടോന്താര്‍ ഇടമന യുപി സ്കൂള്‍ വിദ്യാര്‍ത്ഥി ഹരിനന്ദനാണ് അപൂര്‍വ്വമായ ഈ അവസരം ലഭിച്ചത്. ഹരിനന്ദന്‍റെ അച്ഛനും തെയ്യം കലാകാരനുമായ വിനു പെരുവണ്ണാനെ അഭിമുഖം ചെയ്യാന്‍ അഞ്ച് ചോദ്യങ്ങള്‍ ചോദിക്കാനായിരുന്നു ചോദ്യം. 

കതിവന്നൂര്‍ വീരന്‍ തെയ്യത്തിലുടെ പ്രശസ്തനായ തെയ്യം കലാകാരനാണ് വിനു പെരുവണ്ണാന്‍. അഭിമുഖത്തിന് ചോദ്യം തയ്യാറാക്കേണ്ട അഞ്ചാമത്തെ ചോദ്യത്തില്‍ ആദ്യത്തെ ചോദ്യം ആയിരുന്നു വിനു പെരുവണ്ണാന്‍റെത്. തെയ്യം കലാകാരനായ വിനു പെരുവണ്ണാന്‍ നിങ്ങളുടെ സ്കൂളില്‍ സ്കൂള്‍ വാര്‍ഷികത്തിന് മുഖ്യാതിഥിയായി എത്തിയാല്‍ അദ്ദേഹത്തോട് ചോദിക്കാവുന്ന അഞ്ച് ചോദ്യങ്ങള്‍ എന്തെല്ലാം എന്നതായിരുന്നു ചോദ്യം.

കേരളമെങ്ങും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഒരു സാധാരണ ചോദ്യം ആയിരുന്നെങ്കില്‍ ഹരിനന്ദന് ഇത് പുതിയൊരു അനുഭവമായി. ചോദ്യം കണ്ടപ്പോള്‍ തന്‍റെ കൂടെ പരീക്ഷയെഴുതിയ സഹപാഠികള്‍ ഉച്ചത്തില്‍ ബഹളം ഉണ്ടാക്കിയതായി ഹരിനന്ദന്‍ പറയുന്നു. വീട്ടില്‍ എത്തി ചോദ്യങ്ങള്‍ അച്ഛനോട് നേരിട്ട് ചോദിക്കാനും ഹരിനന്ദന്‍ സമയം കണ്ടെത്തി. 

ഹരിനന്ദന് പരീക്ഷക്കാലമായതിനാല്‍ അച്ഛനൊപ്പം ഇപ്പോള്‍ തെയ്യക്കൊലത്തിന് പോകാറില്ല. ഹരിനന്ദന്‍റെ അമ്മ പ്രീജയാണ് നലാംക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രീനന്ദന്‍ സഹോദരനാണ്. 

Follow Us:
Download App:
  • android
  • ios