റെയിൽവേ സ്റ്റേഷനിലെ ഡോർമെറ്ററിയിൽ അതിക്രമിച്ചു കയറി യുവതിയെ ഉപദ്രവിച്ചെന്നാണ് പരാതി. യുവതിയെ തള്ളിയിട്ട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. കാസർകോട് റെയിൽവേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കാസർകോട്: റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പോർട്ടർ അറസ്റ്റിൽ. കാസർകോട് റെയിൽവേ പാഴ്സൽ ഓഫീസിലെ പോർട്ടർ കെ ഇസ്മായിൽ ആണ് അറസ്റ്റിലായത്. റെയിൽവേ സ്റ്റേഷനിലെ ഡോർമെറ്ററിയിൽ അതിക്രമിച്ചു കയറി യുവതിയെ ഉപദ്രവിച്ചെന്നാണ് പരാതി. യുവതിയെ തള്ളിയിട്ട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. കാസർകോട് റെയിൽവേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ട്രെയിനിൽ സ്ത്രീക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരനെയും കാസർകോട്ട് അറസ്റ്റ് ചെയ്തിരുന്നു. കർണാടക സ്വദേശിയായ അയ്യപ്പ(23)യെയാണ് കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റ്ചെയ്തത്. മുംബൈ എൽടിടിയിലേക്കുള്ള സ്പെഷ്യൽ ട്രെയിനിലെ ഭിന്നശേഷിക്കാർക്കുള്ള കോച്ചിലാണ് സ്ത്രീക്ക് നേരേ അതിക്രമമുണ്ടായത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
എറണാകുളത്ത് ഒരു യോഗത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കാഴ്ചപരിമിതിയുള്ള പരാതിക്കാരിയും ഒൻപതുവയസ്സുള്ള മകനുമാണ് യാത്രചെയ്തിരുന്നത്. കോഴിക്കോട് വിട്ടതോടെ ഇവർ മാത്രമാണ് ഭിന്നശേഷിക്കാരുടെ കോച്ചിലുണ്ടായിരുന്നത്. കണ്ണൂരിലെത്തിയപ്പോഴാണ് പ്രതിയായ യുവാവ് കോച്ചിൽ കയറിയത്. പിന്നാലെ ഇയാൾ വാതിലിനരികെനിന്ന് കൂക്കിവിളിക്കുകയും തുടർച്ചയായി വിസിലടിക്കുകയുംചെയ്തു. തുടർന്നാണ് സ്ത്രീയെ ഉപദ്രവിച്ചത്. സ്ത്രീയുടെ കഴുത്ത് പിടിച്ച് തിരിച്ചതായും പരാതിയിലുണ്ടായിരുന്നു. ഒടുവിൽ അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചാണ് സ്ത്രീ അതിക്രമത്തിൽനിന്ന് രക്ഷപ്പെട്ടത്.






