കോഴിക്കോട്: കൊവിഡ് ഭീതിയില്‍ സംസ്ഥാനമാകെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ മഹാമാരിയില്‍ നിന്നും കരകയറാനായി സര്‍ക്കാരിന്‍റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേര്‍ പണം അയക്കുന്നുണ്ട്. ഈ ദുരിത കാലത്തുനിന്നും കരകയറാനായികോഴിക്കോട് നിന്നും രണ്ട്  കുരുന്നുകളുടെ കരുതൽ ദുരിതാശ്വാസ നിധിയിലേക്ക് എത്തി.

Read More: സ്റ്റഡി ടേബിൾ വാങ്ങാൻ വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി യുകെജി വിദ്യാർത്ഥി- വീഡിയോ

കോഴിക്കോട് ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശി ലിപിന്‍ ദാസിന്റെ മക്കളായ അലന്‍ ജോസ് (8), അവന്തിക (നാലര) എന്നിവര്‍ സൈക്കിള്‍ വാങ്ങാനായി കൂട്ടി വച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. 2000 രൂപയാണ് കുട്ടികള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.  കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്‍റെ  ചേംബറില്‍ രക്ഷിതാവിനൊപ്പം നേരിട്ടെത്തിയാണ് ഇരുവരും തുക കൈമാറിയത്.