8 കിലോഗ്രാം മത്സ്യവുമായി പ്രതികൾ കടന്നു കളയാൻ ഒരുങ്ങവെയാണ് വനപാലകർ എത്തിയത്.
മലപ്പുറം: നിലമ്പൂരിനടുത്ത് ന്യൂ അമരമ്പലം റിസർവ് വനത്തിൽ നിന്ന് പ്രത്യേക സംരക്ഷണമുള്ള കടന്ന (റെഡ്ഫിൻ) ഇനം മത്സ്യങ്ങളെ പിടികൂടി കടത്താൻ ശ്രമിച്ച ആറ് പേർ വനപാലകരുടെ പിടിയിലായി. ഇൻവർട്ടർ, ബാറ്ററി, അനുബന്ധ ഉപകരണങ്ങൾ, എന്നിവയും പിടിച്ചെടുത്തു.
അബു, വാഹിദ്, മുഹ്സിൻ, സലീം, ഹംസ, റോഷൻ എന്നിവരെയാണ് നെടുങ്കയം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പി.എൻ. രാഗേഷ് അറസ്റ്റ് ചെയ്തത്. ഡെപ്യൂട്ടി റേഞ്ച് ഓഫിസർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പരിശോധന നടത്തുകയായിരുന്നു. പുഴയിൽ നിന്ന് പിടിച്ച 8 കിലോഗ്രാം മത്സ്യവുമായി പ്രതികൾ കടന്നു കളയാൻ ഒരുങ്ങവെയാണ് വനപാലകർ എത്തിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
പുള്ളിമാനെ കൊന്ന് ഇറച്ചിയുമായി കടന്ന കേസിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി
മലപ്പുറം: നിലന്പൂരിൽ പുള്ളിമാനെ കൊന്ന് ഇറച്ചിയുമായി കടന്ന കേസിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. ചുങ്കത്തറ സ്വദേശി പുത്തലത്ത് മുജീബ് ആണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങിയത്. ഒളിവിൽ പോയി അഞ്ചര മാസത്തിന് ശേഷമാണ് ഇയാൾ കീഴടങ്ങിയത്.
മാർച്ച് 23ന് സുഹൃത്ത് അയൂബിനൊപ്പം മാനിറച്ചിയുമായി പോകുമ്പോൾ വനം വകുപ്പ് ഇരുവരെയും
പിടികൂടിയെങ്കിലും മുജീബ് ഓടി രക്ഷപ്പെട്ടു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഇയാള് കീഴടങ്ങിയത്. പുള്ളിമാനെ വെടിവെച്ചുകൊന്ന വൈലാശ്ശേരി വനമേഖലയിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി. നേരത്തെയും സമാന കേസിൽ പ്രതി ആയിട്ടുണ്ട്
