വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നാണ് അഖില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം നടത്തിയതിന് സംവിധായകൻ അഖില്‍ മാരാര്‍ക്കെതിരെ കേസ്. കൊച്ചി ഇൻഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തിട്ടുള്ളത്. ഇ മെയില്‍ വഴി പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇൻഫോപാര്‍ക്ക് പൊലീസ് അറിയിച്ചു. 

വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നാണ് അഖില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. അതേസമയം, സോഷ്യൽ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ചതിന് ഒരാൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനൻ എന്ന വ്യക്തിക്കെതിരെ ആണ് കേസ് എടുത്തത്. 

വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗികചുവയോടുകൂടിയ കമന്‍റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആണ് നടപടി . ഇയാളുടെ പ്രവർത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണ്. അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായ പ്രകടനവുമൊക്കെ നമ്മുടെ അടിസ്ഥാനാവകാശങ്ങൾ ആണെങ്കിലും അതിന്‍റെ മറപറ്റി മറ്റുള്ളവരെ അപമാനിക്കാനോ അവഹേളിക്കാനോ ശ്രമിക്കുന്നത് അംഗീകരിക്കപ്പെടുന്നതല്ല. സോഷ്യൽ മീഡിയകൾ പ്ലാറ്റ്ഫോമുകൾ എല്ലാം തന്നെ പൊലീസിന്‍റെ കർശന നിരീക്ഷണത്തിൽ ആണ്. സോഷ്യൽ മീഡയ വഴി വ്യാജ പ്രചാരണം നടത്തുന്നവർക്കെതീരെ കർശന നടപടി സ്വീകരിക്കുന്നതാണെന്നും പൊലീസ് വ്യക്തമാക്കി. 

അർജുന്‍റെ ഭാര്യക്ക് ബാങ്കിൽ ജോലി, വയനാട്ടില്‍ 120 ദിവസം കൊണ്ട് 11 കുടുംബങ്ങൾക്ക് വീട്; പ്രഖ്യാപനവുമായി ബാങ്ക്

കൈ കാണിച്ചിട്ടും നിർത്താതെ പാഞ്ഞ് സ്കൂട്ടർ, പിന്നാലെ കുതിച്ച് എക്സൈസും; പരിശോധിച്ചപ്പോൾ കണ്ടത് നോട്ടുകെട്ടുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്