ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരണ്ണൂര്‍ക്കരികം സ്വദേശിയായ സുജാത രണ്ട് മക്കൾക്കൊപ്പം കിണറ്റിൽ ചാടിയത്.

കൊല്ലം: ഏരൂരിൽ വീട്ടമ്മയും രണ്ട് മക്കളും കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ മകൻ മരിച്ചു. ഇരണ്ണൂര്‍ക്കരികം സ്വദേശി അഖിലാണ് മരിച്ചത്. പരിക്കേറ്റ വീട്ടമ്മയേയും മകളേയും പുനലൂര്‍ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരണ്ണൂര്‍ക്കരികം സ്വദേശിയായ സുജാത രണ്ട് മക്കൾക്കൊപ്പം കിണറ്റിൽ ചാടിയത്. വീഴ്ച്ചയുടെ ആഘാതത്തിൽ അഖിൽ കിണറിന്റെ താഴ്ഭാഗത്തേക്കു പോയി. സുജാതയും മകളും കിണറിലുണ്ടായിരുന്ന ഒരു പൈപ്പിൽ പിടിച്ചു കിടന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരേയും രക്ഷിച്ചത്. വീട്ടമ്മേയയും മകളേയും താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുനലൂരിൽ നിന്നും ഫയര്‍ഫോഴ്സെത്തിയാണ് അഖിലിന്റെ മൃതദേഹം പുറത്തെടുത്തത്. കുടുംബവഴക്കാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്നാണ് നിഗമനം. ആശുപത്രിയില്‍ ചികിത്സയിലുള്ള സുജാതയുടേയും മകൾ ആര്യയുടെയും മൊഴി കിട്ടിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നു ഏരൂർ പൊലീസ് പറഞ്ഞു. 

'ആത്മഹത്യക്ക് കാരണം ഭര്‍ത്താവിന്‍റെ ആദ്യഭാര്യയിലെ മക്കളുടെ ഭീഷണി', മുഫീദയുടെ മരണത്തില്‍ പരാതിയുമായി മക്കള്‍

വയനാട്: തരുവണയിലെ സ്ത്രീയുടെ ദുരൂഹ മരണത്തിൽ വെള്ളമുണ്ട പൊലിസ് കേസെടുത്തു. ഭർത്താവിന്‍റെ കുടുംബാംഗങ്ങൾ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മുഫീദ പൊള്ളലേറ്റ് ചികിത്സയിലായിരിക്കെ ഇന്നലെയാണ് മരിച്ചത്. മുഫീദയുടെ മക്കൾ നൽകിയ പരാതിയിലാണ് വെള്ളമുണ്ട പൊലീസ് കേസെടുത്തത്. 

ജൂലൈ 3 നാണ് മുഫീദയ്ക്ക് പൊള്ളലേറ്റത്. മുഫീദയുടെ ഭർത്താവിൻ്റെ ആദ്യ ഭാര്യയിലെ മക്കളുടെ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതി. വിവാഹമോചനം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇവർ ഭീഷണിപ്പെടുത്തുന്നതിനിടെ മണ്ണെണ ഒഴിച്ച് മുഫീദ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. 3 പേരടങ്ങിയ സംഘം തടയാൻ ശ്രമിക്കാതെ തീയാളുന്നത് കണ്ട് നിൽക്കുകയായിരുന്നുവെന്ന് മുഫീദയുടെ മകൻ പറയുന്നു. 

സംഭവം നടക്കുമ്പോൾ സ്ഥലത്ത് പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു. ആദ്യ ഭർത്താവിന്‍റെ മകൻ സിപിഎം പ്രവർത്തകനായതിനായാൽ പ്രാദേശിക നേത‍ൃത്വം പ്രതികളെ തുണച്ചു എന്നാക്ഷേപമുണ്ട്. എന്നാൽ സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം പുലിക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ വിശദീകരണം. ചികിത്സയിലിരിക്കെ മുഫീദ മൊഴിയിൽ ആര്‍ക്കെതിരെയും പരാതികള്‍ ഉന്നയിക്കാത്തതിനാല്‍ ആദ്യം കേസെടുത്തിരുന്നില്ലെന്നാണ് പൊലിസ് പറയുന്നത്. സംഭവസ്ഥലത്ത് പുറത്ത് നിന്നുള്ളവ‍ർ ഉണ്ടായിരുന്നെന്ന് വ്യക്തമായിട്ടും പൊലിസ് അനങ്ങാതിരുന്നത് രാഷ്ട്രീയ സ്വാധിനം കാരണമാണെന്ന് നാട്ടുകാർക്ക് ആരോപിക്കുന്നുണ്ട്. 

കാമുകന്റെ സഹായത്തോടെ മൂന്ന് കുഞ്ഞുങ്ങളെ കനാലിലെറിഞ്ഞു, പിന്നാലെ മറ്റൊരു കനാലിൽ ചാടി യുവതിയും കാമുകനും