പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

കണ്ണൂർ: പാനൂര്‍ നടമ്മലിൽ രണ്ട് സ്റ്റീൽ ബോംബുകള്‍ കണ്ടെത്തി. പ്ലാസ്റ്റിക്ക് ബോട്ടിലില്‍ ഒളിപ്പിച്ച നിലയില്‍ ആണ് ബോംബുകള്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്ന് എത്തിയ ബോംബ് സ്ക്വാഡ് ബോംബുകള്‍ നിര്‍വ്വീര്യമാക്കി. സംഭവത്തിൽ പാനൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.