നായ കടിച്ച ഉടന്‍ തന്നെ നായയുടെ പെടലിക്ക് കയറി പിടിച്ച് പൊക്കിയെടുക്കുകയായിരുന്നു. അല്ലെങ്കില്‍ അത് മറ്റുള്ളവരെ കൂടി കടിക്കുകമായിരുന്നു എന്ന് ടിറ്റോ പറഞ്ഞു.

കുട്ടനാട്: തെരുവ് നായ ആക്രമണത്തില്‍ ആലപ്പുഴ ചമ്പക്കുളത്ത് 45 കാരന് പരിക്കേറ്റു. ചമ്പക്കുളം സ്വദേശി ടിറ്റോയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിച്ചുണ്ട്. തെരുവ് നായയുടെ കടിയേറ്റ ശേഷം ടിറ്റോ തന്നെയാണ് നായയെ പിടികൂടി പരിശോധനയ്ക്ക് കൊണ്ടുപോയത്. തെരുവ് നായ ടിറ്റോയുടെ കാലിലാണ് കടിച്ചത്. നായ കടിച്ച ഉടന്‍ തന്നെ നായയുടെ പെടലിക്ക് കയറി പിടിച്ച് പൊക്കിയെടുക്കുകയായിരുന്നു. അല്ലെങ്കില്‍ അത് മറ്റുള്ളവരെ കൂടി കടിക്കുകമായിരുന്നു എന്ന് ടിറ്റോ പറഞ്ഞു.

YouTube video player