കടയിൽ തൂക്കിയിട്ടിരിക്കുന്ന ഇറച്ചി പട്ടികൾ കടിച്ചുവലിക്കുന്നതും തിന്നുന്നതും നക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. ഇതേ ഇറച്ചിയാണ് ഞായറാഴ്ച ആളുകൾക്ക് വിൽക്കുന്നതെന്നും നാട്ടുകാർ പറയുന്നു.

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ കോടാലിയിൽ ഇറച്ചിക്കടയിൽ വിൽപ്പനക്കായി വെച്ച ഇറച്ചി തെരുവ്നായ്ക്കൾ കടിച്ച് വലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രദേശവാസികളാണ് ഇറച്ചിക്കടയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചത്. കടയിൽ തൂക്കിയിട്ടിരിക്കുന്ന ഇറച്ചി പട്ടികൾ കടിച്ചുവലിക്കുന്നതും തിന്നുന്നതും നക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. ഇതേ ഇറച്ചിയാണ് ഞായറാഴ്ച ആളുകൾക്ക് വിൽക്കുന്നതെന്നും നാട്ടുകാർ പറയുന്നു. അടച്ചിട്ട കടയിയുടെ അകത്തേക്ക് പട്ടികൾക്ക് സുഖമായി കയറാനും ഇറങ്ങാനും സാധിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കല്ല്യാണത്തല്ലില്‍ വന്‍ ട്വിസ്റ്റ്; ക്ഷണിക്കപ്പെടാത്തയാള്‍ 200 രൂപ കൊടുത്ത് മടങ്ങി, പിന്നാലെ അടിയോടടി

യാതൊരു മാനദണ്ഡവും പാലിക്കാതെ ലൈസൻസ് കൊടുക്കുന്ന ഉദ്യോസ്ഥരുടെ വീഴ്ച്ചയാണ് കാരണമെന്നും നാട്ടുകാർ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് ഉദ്യോഗസ്ഥരും ഹെൽത്ത് ഇൻസ്പെക്ടറും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ചീനിക്കൽ റസാക്ക് എന്നയാളുടേതാണ് ഇറച്ചിക്കട.