കൊല്ലം: കൊല്ലം അഞ്ചലില്‍ തെരുവ് നായയുടെ ആക്രമണം. കുട്ടികള്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പുനലൂർ, അഞ്ചൽ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് പേവിഷ പ്രതിരോധ മരുന്നില്ലാത്തതിനാൽ ഒരു ദിവസം വൈകിയാണ് പലർക്കും ചികിത്സ കിട്ടിയത്.

വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കാണ് ആദ്യം കടിയേറ്റത്. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മുതിര്‍ന്നവരെയും നായ ആക്രമിക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളെയും നായ ആക്രമിച്ചു. വളര്‍ത്തുമൃഗങ്ങൾക്കും തെരുവ് നായയുടെ കടിയേറ്റു. പരിക്കേറ്റവര്‍ അഞ്ചല്‍, പുനലൂര്‍ ആശുപത്രികളില്‍ ചികിത്സ തേടി. എന്നാല്‍ ഇവിടങ്ങളിൽ മരുന്ന് ആവശ്യത്തിന് കിട്ടാത്ത സ്ഥിതി ഉണ്ടായി. 

Also Read: കൊല്ലത്ത് തെരുവ് നായ ആക്രമണം; മുൻസിഫ് മജിസ്ട്രേറ്റിന് പരിക്കേറ്റു

പിറ്റേ ദിവസം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയാണ് പലരും ചികിത്സ തേടിയത്. തെരുവ് നായകളുടെ എണ്ണം കൂടിയിട്ടും ഇവയെ നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങള്‍ നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.