അഭിജിത്ത് ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഹോസ്റ്റലിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസറായ സന്ധ്യ

കൊച്ചി: എറണാകുളം നഗരത്തിലെ എസ് എസി എസ് ടി ഹോസ്റ്റലിനു മുന്നിൽ വിദ്യാർത്ഥിയെ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് പരാതി. ഹോസ്റ്റലിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി അഭിജിത്താണ് ചികിത്സ തേടിയത്. പട്ടികജാതി വികസന വകുപ്പ് ഓഫീസറുടെ വാഹനമാണ് ഇടിച്ചതെന്നാണ് വിദ്യാർത്ഥി പരാതിയിൽ ആരോപിച്ചത്.

അഭിജിത്ത് ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഹോസ്റ്റലിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസറായ സന്ധ്യ. അഭിജിത്തിന്റെ ആരോപണം സന്ധ്യ നിഷേധിച്ചു. പരിശോധനയ്ക്ക് എത്തിയ തങ്ങളെ വിദ്യാർത്ഥികൾ തടയുകയായിരുന്നുവെന്നും കൈയ്യേറ്റം ചെയ്തെന്നുമാണ് ഇവരുടെ പരാതി. തന്റെ വാഹനത്തിന്റെ ഡ്രൈവറെയും കൈയ്യേറ്റം ചെയ്തെന്ന് ഇവർ ആരോപിച്ചു.