പത്തനംതിട്ട അഴൂർ സ്വദേശി വിഗ്നേഷ് മനു (15) ആണ് മരിച്ചത്. ഉപജില്ലാ കായികമേളയിൽ പങ്കെടുത്ത് മടങ്ങി വീട്ടിലെത്തിയ ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

പത്തനംതിട്ട: പത്തനംതിട്ടയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. പത്തനംതിട്ട അഴൂർ സ്വദേശി വിഗ്നേഷ് മനു (15) ആണ് മരിച്ചത്. ഉപജില്ലാ കായികമേളയിൽ പങ്കെടുത്ത് മടങ്ങി വീട്ടിലെത്തിയ ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ് കൊവിഡ് പ്രശ്നങ്ങളെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു. പ്രമാടം നേതാജി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് വിഗ്നേഷ് മനു. സംസ്കാരം നാളെ നടക്കും.

Also Read: ശക്തമായ മഴക്ക് സാധ്യത, ഉയർന്ന തിരമാല ജാഗ്രത നിർദേശം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ഇങ്ങനെ, വിവരങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്