ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. 

കോഴിക്കോട്: ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. കൂടരഞ്ഞി കക്കാടംപൊയിൽ കള്ളിപ്പാറ തൂങ്ങുപുറത്ത് ഷഹലു നിസാൻ (17) ആണ് മരിച്ചത്. എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിലെ അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഷഹലു നിസാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.