മിന്നലേറ്റ് വലതുകാലിന്റെ മുട്ടിന് താളെ വെടിയുണ്ട കയറിയതിന് സമാനമായ രീതിയില്‍ ആഴത്തില്‍ ദ്വാരം വീഴുകയും മുറിവിന് ചുറ്റും പൊള്ളുകയും ചെയ്തു. 

ആര്യനാട്(തിരുവനന്തപുരം):  കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മിന്നലേറ്റ് (Lightning) വിദ്യാര്‍ത്ഥിയുടെ കാലില്‍ ദ്വാരം വീണു. വെടിയുണ്ടയേറ്റതിന് (Bullet) സമാനമായ പരിക്കാണ് കാലിലേറ്റത്. ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തേവിയാരുകുന്ന് അമ്പാടി ഭവനില്‍ അമ്പാടി(Ambadi-17)ക്കാണ് മിന്നലേറ്റത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോഴാണ് അമ്പാടിക്ക് മിന്നലേല്‍ക്കുന്നത്. മിന്നലേറ്റ് വലതുകാലിന്റെ മുട്ടിന് താളെ വെടിയുണ്ട കയറിയതിന് സമാനമായ രീതിയില്‍ ആഴത്തില്‍ ദ്വാരം വീഴുകയും മുറിവിന് ചുറ്റും പൊള്ളുകയും ചെയ്തു.

ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് ചികിത്സ നല്‍കി വിതുര ആശുപത്രിയിലേക്ക് മാറ്റി. ഇടിമിന്നലില്‍ ഇത്തരത്തില്‍ മുറിവേല്‍ക്കുന്നത് അപൂര്‍വ സംഭവമാണെന്ന് വിദഗ്ധര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദുരന്തനിവാരണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആര്യനാട് ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ത്ഥിയാണ് അമ്പാടി. എസ് ബിനു-കെപി അനിത ദമ്പതികളുടെ മകനാണ്.

Kerala Rain : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം ഉടൻ;മുല്ലപ്പെരിയാർ 142 അടിയായി

Muscular Dystrophy : മസ്കുലര്‍ ഡിസ്ട്രോഫി രോഗബാധിതർക്കായി ഒരിടം; പൊതുസമൂഹത്തിന്‍റെ പിന്തുണ തേടി കൂട്ടായ്മ