Asianet News MalayalamAsianet News Malayalam

പത്താംക്ലാസിൽ ഫുൾ എ പ്ലസ്, പ്ലാസ്റ്റിക് ഷീറ്റിട്ട കൂരയിൽ ജീവിതം, അടച്ചുറപ്പുള്ള വീടിന് ഗോപികയ്ക്ക് വേണം സഹായം

കുന്നിൻ മുകളിൽ മൺ കട്ടകൊണ്ട് വളച്ചുകെട്ടിയ കൂരയിലെ ഇല്ലായ്മകൾക്കിടയിലും ഗോപിക സ്വപ്നങ്ങൾ നെയ്തു. നിറങ്ങളിൽ നോവുകളെ മായ്ച്ചു. വാശിയോടെ പഠിച്ച് നേടിയ എ പ്ലസ് ആഘോഷം അവളിന്ന് മനസിലൊതുക്കുകയാണ്...

student seeks help to build a small house in Kannur
Author
Kannur, First Published Nov 15, 2021, 11:03 AM IST

കണ്ണൂർ: പത്താം ക്ലാസിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് വാങ്ങി ഇന്ന് പ്ലസ് വൺ ക്ലാസുകളിലേക്ക് പോകുന്ന ഒരു പാട് കുട്ടികളുണ്ട് സംസ്ഥാനത്ത്. പക്ഷെ കണ്ണൂർ (Kannur) മാലൂരിലെ ഗോപികയുടെ എ പ്ലസിന് (A Plus) വല്ലാത്ത തിളക്കമുണ്ട്. കുന്നിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയുണ്ടാക്കിയ കൂരയിലെ ഇല്ലായ്മകളിൽ തളരാതെയാണ് പതിനഞ്ചുകാരി ജീവിത സ്വപ്നങ്ങൾ നെയ്യുന്നത്.

കുന്നിൻ മുകളിൽ മൺ കട്ടകൊണ്ട് വളച്ചുകെട്ടിയ കൂരയിലെ ഇല്ലായ്മകൾക്കിടയിലും ഗോപിക സ്വപ്നങ്ങൾ നെയ്തു. നിറങ്ങളിൽ നോവുകളെ മായ്ച്ചു. വാശിയോടെ പഠിച്ച് നേടിയ എ പ്ലസ് ആഘോഷം അവളിന്ന് മനസിലൊതുക്കുകയാണ്. കൂട്ടുകാരെ വിളിച്ചാൽ ഒരുമിച്ചിരിക്കാൻ പോലും വീട്ടിൽ ഇടമില്ലല്ലോ

ഒരു പാവിരിച്ചാൽ പിന്നെ നിന്ന് തിരായാനാകാത്ത കൂരയിലാണ് രജിതയും രാജീവനും രണ്ട് മക്കളും പതിനാറ് കൊല്ലമായി ജീവിക്കുന്നത്. കാറ്റത്ത് മേൽക്കൂര നിലം പൊത്തിയേക്കാം. രാത്രിയുടെ ഇരുട്ടിൽ ഇഴജന്തുക്കൾ പതിയിരിക്കുന്നുണ്ട്. അടച്ചുറപ്പുള്ളൊരു വീടില്ലാത്തതിനാൽ മക്കളെയും ചേർത്ത് പിടിച്ച് ഉറങ്ങാതെ നേരം വെളുപ്പിച്ച പേമാരി രാത്രികളുടെ ഓർമ്മയിൽ രജിത വിതുമ്പിപ്പോകുന്നു.

അസുഖബാധിതനായ രാജീവന് കൂലിപ്പണിക്ക് പോകാനും പറ്റാതായിട്ടുണ്ട്. മാലൂരിലെ പൊതു പ്രവർത്തകൻ രാഘവൻ മാഷുടെ നേതൃത്വത്തിൽ നാട്ടുകാർ കൂട്ടായ്മയുണ്ടാക്കി വീടിനായി ഉത്സാഹിക്കുന്നുണ്ട്. രജിതയുടെ സ്വപ്ന വീടിനായി നമുക്കും സഹായിക്കാം.

അക്കൌണ്ട് വിവരങ്ങൾ

A/C NO: 40498101028030

A/C NAME: ഗോപിക ഭവന നിർമ്മാണ കമ്മറ്റി

IFSC: KLGBOO40498

MICR CODE: 670480833

GPAY: 8848880759

Follow Us:
Download App:
  • android
  • ios