മികച്ച നഗരസഭയ്ക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാനതല പുരസ്‌ക്കാരമാണ് ബത്തേരി കരസ്ഥമാക്കിയത്. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ബത്തേരി നഗരസഭ ഒന്നാമത് എത്തുകയായിരുന്നു. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി നഗരസഭക്കാണ് രണ്ടാം സ്ഥാനം.
കല്‍പ്പറ്റ: രാത്രിയുടെ അന്ത്യയാമങ്ങള്‍ പിന്നിട്ടാല്‍ ശുചീകരണ തൊഴിലാളികള്‍ ഇറങ്ങുന്ന സുല്‍ത്താന്‍ ബത്തേരി (Sultan Bathery) നഗരം വയനാടിന് (Wayanad) സമ്മാനിച്ചത് അഭിമാന നേട്ടം. 'വൃത്തിയുടെ നഗര'മെന്ന പേരില്‍ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമായ ബത്തേരി നഗരസഭക്കാണ് ഇത്തവണത്തെ സ്വരാജ് ട്രോഫി പുരസ്‌കാരം. മികച്ച നഗരസഭയ്ക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാനതല പുരസ്‌ക്കാരമാണ് ബത്തേരി കരസ്ഥമാക്കിയത്. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ബത്തേരി നഗരസഭ ഒന്നാമത് എത്തുകയായിരുന്നു.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി നഗരസഭക്കാണ് രണ്ടാം സ്ഥാനം. ജില്ലാതലത്തില്‍ മികവ് തെളിയിച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുളള സ്വരാജ് ട്രോഫി പുരസ്‌കാരം 129 പോയിന്റ് നേടിയ മീനങ്ങാടി കരസ്ഥമാക്കി. 124 പോയിന്റ് നേടി തരിയോട് പഞ്ചായത്താണ് രണ്ടാം സ്ഥാനം നേടിയത്. ആസൂത്രണ മികവിന്റെയും ഭരണ നിര്‍വഹണത്തിന്റെയും അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. 118 പോയിന്റ് നേടിയാണ് സംസ്ഥാന തലത്തില്‍ ബത്തേരി നഗരസഭ ഒന്നാം സ്ഥാനത്തെത്തിയത്.
മികച്ച ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന സ്വരാജ് ട്രോഫി പുരസ്‌ക്കാരം ഈ വര്‍ഷം മുതലാണ് നഗരസഭകള്‍ക്കും കോര്‍പ്പറേഷനുള്‍ക്കും കൂടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ മികവ് പുലര്‍ത്തിയ ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കുന്ന മഹാത്മ പുരസ്‌കാരത്തിന് ജില്ലാതലത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തും മീനങ്ങാടി ഗ്രാമ പഞ്ചായത്തും അര്‍ഹരായി.
65 പോയിന്റ് നേടിയാണ് ഇരു പഞ്ചായത്തുകളും പുരസ്‌കാരം കരസ്ഥമാക്കിയത്. ബത്തേരി നഗരസഭക്ക് ഇത് അര്‍ഹിച്ച നേട്ടമാണ്. പതിവ് രീതികളില്‍ നിന്ന് വ്യത്യസ്ഥമായി നഗരത്തിലെ കച്ചവടക്കാരും നാട്ടുകാരും കൂടി സഹകരിക്കുന്നതിനാല്‍ തന്നെ വൃത്തിയുടെ കാര്യത്തില്‍ സംസ്ഥാനത്തെ മറ്റു നഗരങ്ങള്‍ എടുത്താല്‍ ഏറെ മുന്നിലാണ് ബത്തേരി. സാധാരണ ടൗണുകളില്‍ നേരം പുലര്‍ന്നാലായിരിക്കും ശുചീകരണ തൊഴിലാളികള്‍ എത്തുക. എന്നാല്‍ ആ രീതി മാറ്റിയെടുത്തിരിക്കുകയാണ് നഗരസഭ. കൂട്ടായ പരിശ്രമത്തിന്റെ ഫലം കൂടിയാണ് പുരസ്‌കാരം.
ഇത് 'ആര്യ രാജേന്ദ്രൻ മോഡൽ'; സീറോ ബജറ്റിൽ പൊങ്കാല ശുചീകരണം, ചരിത്രമെഴുതി തിരുവനന്തപുരം നഗരസഭ
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളിലൂടെ ചരിത്രമെഴുതി തിരുവനന്തപുരം നഗരസഭ. ആറ്റുകാൽ പൊങ്കാല ശുചീകരണം സീറോ ബജറ്റിലാണ് നടപ്പാക്കിയതെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. ഒറ്റദിവസം കൊണ്ട് പൊങ്കാല മാലിന്യങ്ങൾ നീക്കം ചെയ്ത് മുൻകാലങ്ങളിൽ നഗരസഭ ജനങ്ങളുടെ അംഗീകാരം നേടിയിട്ടുണ്ട്. ഇത്തവണ അത് സീറോ ബജറ്റിൽ പൂർത്തിയാക്കി ചരിത്രമെഴുതിയിരിക്കുകയാണെന്ന് ആര്യ കൂട്ടിച്ചേർത്തു. മുൻകാലങ്ങളിൽ വിപുലമായി പൊങ്കാല നടക്കുമ്പോൾ 30 ലക്ഷത്തോളം രൂപ ശുചീകരണ പ്രവർത്തനങ്ങൾക്ക് ചെലവാകാറുണ്ടായിരുന്നു.
വാഹനങ്ങളും, തൊഴിലാളികളും പണിയാധുങ്ങളും ഭക്ഷണവുമടക്കം ഭാരിച്ച ചെലവാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഈ വിഷയത്തിൽ ചില തൽപ്പരകക്ഷികൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത്തവണ പുതിയൊരു പരീക്ഷണത്തിന് ഭരണസമിതി തയ്യാറായി. പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് സീറോ ബജറ്റിൽ ശുചീകരണം നടത്തിയതെന്നും ആര്യ പറഞ്ഞു.
