Asianet News MalayalamAsianet News Malayalam

പാലക്കാട് വീടിന് മുന്നിൽ നിര്‍ത്തിയിട്ട കാറിന് തീയിട്ടു, പ്രദേശവാസിയായ യുവാവ് കസ്റ്റഡിയിൽ

അധ്യാപകനാണ് ഗിരീഷ് വീട്ടിലേക്ക് കാറെത്താത്തതിനാൽ ബന്ധുവായ കണ്ണംകുഴിയിൽ ദിനേഷ് കുമാറിൻറെ വീട്ടിലായിരുന്നു കാ൪ നി൪ത്തിയിട്ടിരുന്നത്. 
 

swift car parked in front of the house was set on fire  local youth is in custody
Author
First Published Sep 18, 2024, 2:31 AM IST | Last Updated Sep 18, 2024, 2:31 AM IST

പാലക്കാട്: വീടിനു മുന്നിൽ നി൪ത്തിയിട്ട കാറിന് തീയിട്ടു. പാലക്കാട് തൃത്താല ആനക്കര സ്വദേശി ഗിരീഷിൻറെ കാറാണ് കത്തി നശിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ കസ്റ്റഡിയിലെടുത്ത് തൃത്താല പൊലീസ്. അധ്യാപകനാണ് ഗിരീഷ് വീട്ടിലേക്ക് കാറെത്താത്തതിനാൽ ബന്ധുവായ കണ്ണംകുഴിയിൽ ദിനേഷ് കുമാറിൻറെ വീട്ടിലായിരുന്നു കാ൪ നി൪ത്തിയിട്ടിരുന്നത്. 

ഇന്നലെ രാത്രി 11.15 ഓടെയാണ് ദിനേഷ് കുമാറും വീട്ടുകാരും വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കി. വീടിന് മുന്നിൽ നി൪ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിൻറെ മുൻഭാഗത്ത് നിന്നും തീ ഉയരുന്നത് കണ്ടു. നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. അപ്പോഴേക്കും കാറിൻറെ മുൻഭാഗം ഭാഗികമായി കത്തി നശിച്ചിരുന്നു.
  
കഴിഞ്ഞ ദിവസം കാ൪ നി൪ത്തിയിട്ട വീടിന് മുന്നിൽ പ്രദേശവാസിയായ ജിതേഷും നാട്ടുകാരും തമ്മിൽ വാക്കുത൪ക്കമുണ്ടായിരുന്നു. മദ്യപിച്ചെത്തിയ ജിതേഷ് റോഡരികിൽ നി൪ത്തിയിട്ടിരുന്ന ബൈക്ക് തള്ളിയിട്ടു. ഇത് ഇതിൻറെ തുടര്‍ച്ചയായാണ് കാറിന് തീയിട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ക്ഷേത്രത്തിൽ നിവേദ്യം നൽകുന്ന ഓട്ടുരുളി നട്ടുച്ചയ്ക്ക് പൊക്കി, ഉരുളി വച്ച ബാഗടക്കം വൈകിട്ട് പൊലീസും പൊക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios