കൊച്ചി: എറണാകുളത്ത് സൾഫ്യൂരിക് ആസിഡ് കയറ്റി വന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു. കൊച്ചി മട്ടാഞ്ചേരിയിലാണ് അപകടം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ബാറ്ററിയോട് ചേർന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ ഫയർ ഫോഴ്സ് യൂണിറ്റെത്തി തീയണച്ചു.