Asianet News MalayalamAsianet News Malayalam

പ്രിയ കൂട്ടുകാരൻ വിടപറഞ്ഞു; കെടാത്ത ഓർമക്കായി 12 അടി ഉയരമുള്ള ട്രോഫിയുമായി ടീം നേതാജി ക്ലബ്

ഹിതേഷിന്‍റെ ഓർമ്മകൾ എങ്ങനെ എന്നും നിലനിർത്താമെന്ന  ആലോചനയിലാണ് 12 അടി ഉയരമുള്ള എവറോളിംഗ് ട്രോഫി എന്ന ആശയം ഉടലെടുക്കുന്നതെന്ന് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.

Team Nethaji Club creates a 12 feet-long trophy in the memory of a departed friend in alappuzha vkv
Author
First Published Sep 30, 2023, 2:57 PM IST

മുഹമ്മ: അകാലത്തിൽ പൊലിഞ്ഞ തങ്ങളുടെ പ്രിയ സുഹൃത്തിന്‍റെ ഓർമ്മകൾ കെടാതെ സൂക്ഷിയ്ക്കാൻ  വേറിട്ട മാർഗവുമായി ആലപ്പുഴ മുഹമ്മയിലെ ഒരു ക്ലബ് അംഗങ്ങൾ. 12 അടി ഉയരമുള്ള ട്രോഫി നിർമ്മിച്ചാണ് മണ്ണഞ്ചേരി ടീം നേതാജി ക്ലബ്    സഹപ്രവർത്തകനായിരുന്ന  സി.പി. ഹിതേഷിന് ആദരമൊരുക്കിയത്.  നോർത്ത് ആര്യാട് ചിറയിൽ പുഷ്പാംഗദന്‍റെ മകനായ സി.പി. ഹിതേഷ് കഴിഞ്ഞ തിരുവോണ നാളിലാണ് പ്രിയപ്പെട്ടവരെ വിട്ട് പിരിഞ്ഞത്.  

ഹിതേഷിന്‍റെ ഓർമ്മകൾ എങ്ങനെ എന്നും നിലനിർത്താമെന്ന  ആലോചനയിലാണ് 12 അടി ഉയരമുള്ള എവറോളിംഗ് ട്രോഫി എന്ന ആശയം ഉടലെടുക്കുന്നതെന്ന് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. വർഷങ്ങളായി ആലപ്പുഴയിൽ സംസ്ഥാന തല വടംവലി മൽസരം സംഘടിപ്പിക്കുന്ന ക്ലബാണ് ടീം നേതാജി . ഇത്തവണത്തെ വടംവലി മൽസരത്തിൽ വിജയിക്കുന്ന ടീമിനാണ് 12 അടി ഉയരമുള്ള ട്രോഫി സമ്മാനിക്കുക. 

വടംവലി മത്സരത്തിൽ ഇത്രയും വലിയ ട്രോഫി കേരളത്തിൽ മറ്റൊരിടത്തും നൽകുന്നില്ലെന്ന് ടീം നേതാജിയുടെ പ്രസിഡന്‍റ് മധുകുമാർ , സെക്രട്ടറി പ്രജീൻ എന്നിവർ പറഞ്ഞു.  തൃശൂരുള്ള ട്രോഫി നിർമ്മാണ സ്ഥാപനമാണ് നേതാജി ക്ലബ്ബിന്‍റെ ആവശ്യപ്രകാരം ട്രോഫി നിർമ്മിച്ചത്. ഒക്ടോബർ ഒന്നിന് നേതാജിയിൽ നടക്കുന്ന സംസ്ഥാന തല വടംവലി വൽസരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിനാണ് ട്രോഫി സമ്മാനിക്കുക. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 28 ഓളം ടീമുകൾ മൽസരത്തിൽ പങ്കെടുക്കുന്നുണ്ട്.

Read More :  റോഡ് സൈഡിൽ ഒരു കാർ, തമിഴ്നാട് പൊലീസിന് സംശയം; അകത്ത് 36 കോടിയുടെ തിമിംഗല ഛർദ്ദി, 6 മലയാളികളും!

Follow Us:
Download App:
  • android
  • ios