കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത തേക്കട സ്വദേശി വിജയമ്മയുടെ ഒരു പവന്‍റെ മാലയും 2000 രൂപയുമാണ് മാരീശ്വരി കവർന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ പ്രതിയിൽ നിന്നും മാലയും പണവും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആർടിസി ബസിൽ വെച്ച് വീട്ടമ്മയുടെ മാല മോഷ്ടിച്ച യുവതി പിടിയിൽ. തമിഴ്നാട് തെങ്കാശി സ്വദേശി മാരീശ്വരിയാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് സംഭവം. നെടുമങ്ങാട്‌ നിന്നും വെമ്പായത്തേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത തേക്കട സ്വദേശി വിജയമ്മയുടെ ഒരു പവന്‍റെ മാലയും 2000 രൂപയുമാണ് മാരീശ്വരി കവർന്നത്.

മാലയും പണവും മോഷണം പോയതായി മനസിലാക്കിയ വിജയമ്മ വട്ടപ്പാറ പൊലീസിൽ പരാതി നൽകി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോത്തൻകോട് ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്തത്. തുടർന്നു നടത്തിയ പരിശോധനയിൽ പ്രതിയിൽ നിന്നും മാലയും പണവും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.