വടക്കഞ്ചേരി സ്വദേശി ജോർജിന്റെ ഉടമസ്ഥതയിലുള്ള മണ്ണുമാന്തി യന്ത്രമാണ് കത്തിനശിച്ചത്

പാലക്കാട്: ഓടിക്കൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രം കത്തിനശിച്ചു. പാലക്കാട് കുഴൽമന്ദത്ത് ദേശീയപാതയിലാണ് അപകടമുണ്ടായത്. ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിന് തീപിടിക്കുകയായിരുന്നു. തീപിടിത്തത്തില്‍ മണ്ണുമാന്തി യന്ത്രം കത്തിനശിച്ചു. വടക്കഞ്ചേരി സ്വദേശി ജോർജിന്റെ ഉടമസ്ഥതയിലുള്ള മണ്ണുമാന്തി യന്ത്രമാണ് കത്തിനശിച്ചത്. പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്കുള്ള യാത്രയ്ക്കിടെ പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തി ഓടി രക്ഷപ്പെടുകയായിരുന്നു.അഗ്നിശമന സേനയെത്തിയാണ് തീ പൂർണമായും കെടുത്തിയത്. തീ അണയ്ക്കുമ്പോഴേക്കും മണ്ണുമാന്തി യന്ത്രം പൂര്‍ണമായും കത്തിനശിച്ചിരുന്നു. സംഭവത്തെതുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടായി. തീപിടിത്തതെതുടര്‍ന്ന് വലിയരീതിയിലുള്ള പ്രദേശത്ത് വലിയരീതിയിലുള്ള പുക ഉയര്‍ന്നു.

readmore..ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു; ഇരുചക്ര വാഹന യാത്രികന് ദാരുണാന്ത്യം

readmore.. മിസോറാമിൽ അധികാരമുറപ്പിച്ച് സോറം പീപ്പിൾസ് മൂവ്മെന്‍റ്, തേരോട്ടത്തിൽ വീണവരിൽ മുഖ്യമന്ത്രി സോറം താങ്ഗയും

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Latest News updates #asianetnews