ഇടമലക്കുടി പഞ്ചായത്ത് രൂപീകൃതമായിട്ട് പതിനൊന്ന് വര്‍ഷം പിന്നിടുമ്പോഴും എല്ലാം പഴയതുപോലെ തന്നെ. റോഡ് വികസനം യാഥാർത്ഥ്യമാക്കാന്‍ കഴിയാതെ വന്നതോടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തീകരിക്കാന്‍ വകുപ്പുകള്‍ക്ക് നാളിതുവരെ സാധിച്ചിട്ടില്ല. 

ഇടുക്കി: പതിറ്റാണ്ടുണ്ടുകള്‍ പിന്നിട്ടിട്ടും ഇടമലക്കുടി (Edamalakkudy) റോഡ് വികസനം (Road Development) യാഥാര്‍ത്യമാക്കുവാന്‍ സര്‍ക്കാര്‍ (govt) നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാക്കി ആദിവാസികള്‍(tribes) . പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മൂന്നാര്‍-ഉടുമല്‍പ്പെട്ട അന്തര്‍സംസ്ഥാന പാത ആദിവാസികള്‍ ഉപരോധിച്ചു.

ഇടമലക്കുടി പഞ്ചായത്ത് രൂപീകൃതമായിട്ട് പതിനൊന്ന് വര്‍ഷം പിന്നിടുമ്പോഴും എല്ലാം പഴയതുപോലെ തന്നെ. റോഡ് വികസനം യാഥാർത്ഥ്യമാക്കാന്‍ കഴിയാതെ വന്നതോടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തീകരിക്കാന്‍ വകുപ്പുകള്‍ക്ക് നാളിതുവരെ സാധിച്ചിട്ടില്ല. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ഇടമലക്കുടിക്കായി അനുവദച്ച വിവിധ വകുപ്പുകളുടെ ഓഫീസുകള്‍ ദേവികുളത്താണ് പ്രവര്‍ത്തിക്കുന്നത്. 

Read More: കാടാമ്പുഴയിൽ പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ്, പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ

മാത്രമല്ല കുടിനിവാസികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ചുമന്നുവേണം മൂന്നാറിലെ ആശുപത്രിയില്‍ എത്തിക്കാന്‍. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രാജന്റെ നേത്യത്വത്തില്‍ മൂന്നാർ - ഉടുമല്‍പ്പെട്ട അന്തരസംസ്ഥാന പാത ഉപരോധിച്ചത്. ഉപരോധ സമരം ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്തു.