എറണാകുളം സ്വദേശികളായ അച്ഛനും അമ്മയും രണ്ടു കുഞ്ഞുങ്ങളും സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിന്‍റെ താഴേക്ക് പതിക്കുകയായിരുന്നു

കോട്ടയം: ഇല്ലിക്കൽ കല്ല് കണ്ടു മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദ്, ഷിനിജ ദമ്പതികളുടെ മകൾ ഇൻസാ മറിയം (1) ആണ് മരിച്ചത്. വൈകിട്ട് മൂന്നരയോടെ അടുക്കത്തിന് സമീപമാണ് അപകടമുണ്ടായത്.

എറണാകുളം സ്വദേശികളായ അച്ഛനും അമ്മയും രണ്ടു കുഞ്ഞുങ്ങളും സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിന്‍റെ താഴേക്ക് പതിക്കുകയായിരുന്നു.അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാർ നാലുപേരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ഇർഷാദ്(34) ഷിനിജ(30) നാലുവയസുകരിയായ മൂത്ത മകൾ നൈറ എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

മോട്ടോർ വാഹന വകുപ്പും മന്ത്രിയും അയഞ്ഞു, പരിഷ്കരണത്തിൽ വിട്ടുവീഴ്ച; ഡ്രൈവിങ് സ്കൂൾ സമരം പിൻവലിച്ചു

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates