ഇന്നലെ രാവിലെ ചിന്നു മുടന്തി നടക്കുന്നതു ശ്രദ്ധിച്ച ബിജു കുമാര്‍ കോഴിക്ക് എന്തോ പ്രശ്നമുണ്ടെന്ന് കരുതി തൈലം പുരട്ടിയ ശേഷം മറ്റു കോഴികളില്‍നിന്ന് മാറ്റി നിര്‍ത്തി.

ആലപ്പുഴ: ആറ് മണിക്കൂറിനുള്ളില്‍ 24 മുട്ടകൾ ഇട്ടതോടെ അത്ഭുത താരമായിരിക്കുകയാണ് ചിന്നു കോഴി. പുന്നപ്ര തെക്ക് ചെറകാട്ടില്‍ സി എന്‍ ബിജുകുമാറിന്റെ വീട്ടിലെ ബിവി 380 എന്ന സങ്കരയിനം കോഴിയാണ് 24 മുട്ടയിട്ട് താരമായത്. ഇന്നലെ രാവിലെ 8.30നും ഉച്ചയ്ക്ക് 2.30നും ഇടയിലാണ് ഇത്രയും മുട്ടകളിട്ടത്. ബിജുകുമാറിന്റെ മക്കള്‍ 'ചിന്നു' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കോഴിയാണ് ഇന്നലെ നാടിനും വീടിനും കൗതുകമായി മാറിയത്.

എട്ടു മാസം പ്രായമായ ചിന്നുവിനെ ഉള്‍പ്പെടെ 23 കോഴികളെ ബാങ്ക് വായ്പയെടുത്ത് ഏഴ് മാസം മുന്‍പാണ് ബിജുവും ഭാര്യ മിനിയും ചേര്‍ന്ന് വാങ്ങിയത്. ഇന്നലെ രാവിലെ ചിന്നു മുടന്തി നടക്കുന്നതു ശ്രദ്ധിച്ച ബിജു കുമാര്‍ കോഴിക്ക് എന്തോ പ്രശ്നമുണ്ടെന്ന് കരുതി തൈലം പുരട്ടിയ ശേഷം മറ്റു കോഴികളില്‍നിന്ന് മാറ്റി നിര്‍ത്തി.

അല്‍പനേരം കഴിഞ്ഞ് തുടര്‍ച്ചയായി മുട്ടയിടുകയായിരുന്നു. അസാധാരാണ മുട്ടയിടല്‍ അറിഞ്ഞ് എത്തിയ നാട്ടുകാരുടെ മുന്നിലും ചിന്നു മുട്ടയിടല്‍ തുടര്‍ന്നു. സംഭവം അപൂര്‍വമാണെന്നും ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ഇങ്ങനെ സംഭവിക്കുന്നതിന്റെ കാരണം വ്യക്തമാകൂ എന്നും മണ്ണുത്തി വെറ്ററിനറി സര്‍വകലാശാല പോള്‍ട്രി ആന്‍ഡ് ഡക് ഫാം അസി.പ്രഫ. ബിനോജ് ചാക്കോ പറഞ്ഞു.

ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദ്രോ​ഗ സാധ്യത കൂട്ടുമോ?

ദിവസവും ഒരു മുട്ട (egg) കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ (heart disease) കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. മുട്ടയുടെ മിതമായ ഉപഭോഗം രക്തത്തിലെ ഹൃദയാരോഗ്യകരമായ മെറ്റബോളിറ്റുകളുടെ (metabolites) അളവ് എങ്ങനെ വർദ്ധിപ്പിക്കുമെന്ന് പരിശോധിച്ചു. ഇലെെഫ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

മുട്ടയിൽ പലതരം അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമാണോ ദോഷകരമാണോ എന്നതിന് പരസ്പര വിരുദ്ധമായ തെളിവുകളുണ്ട്. 2018-ൽ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ദിവസവും മുട്ട കഴിക്കുന്നവർക്ക് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തി. 

' മുട്ടയുടെ ഉപഭോഗവും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യതയും തമ്മിലുള്ള ബന്ധത്തിൽ പ്ലാസ്മ കൊളസ്ട്രോൾ മെറ്റബോളിസം വഹിക്കുന്ന പങ്കിനെ കുറിച്ച് പഠനം പരിശോധിച്ചിട്ടുണ്ട്...'- ബീജിങ്ങിലെ പീക്കിംഗ് യൂണിവേഴ്സിറ്റിയിലെ എപ്പിഡെമിയോളജി ആന്റ് ബയോസ്റ്റാറ്റിസ്റ്റിക്സ് വിഭാ​ഗം മേധാവി ലാംഗ് പാൻ പറഞ്ഞു.

മിതമായ അളവിൽ മുട്ട കഴിക്കുന്ന വ്യക്തികളുടെ രക്തത്തിൽ 'അപ്പോളിപോപ്രോട്ടീൻ എ'1 (apolipoprotein A1) എന്ന പ്രോട്ടീന്റെ അളവ് കൂടുതലാണെന്ന് അവരുടെ വിശകലനങ്ങൾ കാണിച്ചു. 'നല്ല ലിപ്പോപ്രോട്ടീൻ' എന്നും അറിയപ്പെടുന്ന ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) രക്തക്കുഴലുകളിൽ നിന്ന് മോശം കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കുന്നുവെന്നും പഠനത്തിൽ കണ്ടെത്തി.

മിതമായ അളവിൽ മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തിൽ നിന്ന് എങ്ങനെ സംരക്ഷിക്കാൻ സഹായിക്കും എന്നതിന് ഞങ്ങളുടെ കണ്ടെത്തൽ ചൂണ്ടിക്കാട്ടുന്നതായി ​ഗവേഷകർ പറയുന്നു. മുട്ട ഉപഭോഗവും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യതയും തമ്മിലുള്ള ബന്ധത്തിൽ ലിപിഡ് മെറ്റബോളിറ്റുകൾ (lipid metabolites) വഹിക്കുന്ന പങ്ക് പരിശോധിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ​ഗവേഷകർ പറഞ്ഞു.