പൂവച്ചൽ സ്വദേശി ഇമ്മാനുവലിനെയാണ് സ്കൂളിന് മുന്നിൽവച്ച് ലോറി ഇടിച്ചത്
തിരുവനന്തപുരം : ലോറി ഇടിച്ചു മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം പൂവച്ചൽ യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ഇമ്മാനുവേലിനാണ് പരിക്കേറ്റത്.രാവിലെ സ്കൂളിന് മുന്നിൽ വെച്ചു സിമന്റ് ലോറി ഇരിക്കുകയായിരുന്നു.
ലോറിയുടെ വലതു വശത്തെ മുൻ ടയർ കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഗുരുതര പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
