വെട്ടൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അയിരൂർ സ്വദേശി ബാബു(60)നെ ഇന്നലെ (29.8.2018) രാവിലെ വെട്ടൂർ കടപ്പുറത്തെ മീൻ ഷെഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബാബുവിന്‍റെ മുഖത്ത് മർദ്ദനമേറ്റ പാടുകളും മുറിവുകളുമുണ്ട്.
തിരുവനന്തപുരം: വെട്ടൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അയിരൂർ സ്വദേശി ബാബു(60)നെ ഇന്നലെ (29.8.2018) രാവിലെ വെട്ടൂർ കടപ്പുറത്തെ മീൻ ഷെഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബാബുവിന്‍റെ മുഖത്ത് മർദ്ദനമേറ്റ പാടുകളും മുറിവുകളുമുണ്ട്.
അയിരൂർ സ്വദേശിയാണെങ്കിലും 4 വർഷത്തോളമായി ബാബു വെട്ടൂരാണ് താമസിക്കുന്നത്. തെങ്ങ് കയറ്റവും മരം മുരിപ്പുമൊക്കെയാണ് ബാബുവിന്‍റെ തൊഴിൽ. ബാബുവിന് അയിരൂരിൽ ശകുന്തള എന്നയും മടവൂരിൽ സുഗന്തിയെന്നും പേരുള്ള രണ്ട് ഭാര്യമാരും മക്കളും ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഈ കഴിഞ്ഞ ബലിപെരുന്നാളിന്‍റെ തലേ ദിവസം ബാബവും മറ്റ് രണ്ടു പേരും തമ്മില്‍ വഴക്ക് ഉണ്ടാവുകയും അത് സംബന്ധിച്ച് പോലീസ് സ്റ്റേഷനില്‍ കേസ് ഉണ്ട്. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്.
വർക്കല സി. ഐ കെ.വിനു കുമാറിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്‌റ് നടപടികൾ നടന്നു. ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് വിദഗ്ധർ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പരിശോധനകൾ നടത്തി വരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു.
