മൂന്ന് ദിവസമായി വണ്ടൻമേട്ടിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജോലി ചെയ്ത് വരികയായിരുന്നു ആനന്ദ്

ഇടുക്കി: മണ്ണുമാന്തി യന്ത്രത്തിന്‍റെ അടിയിലകപ്പെട്ട് ഓപ്പറേറ്ററായ തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി വണ്ടന്‍മേട്ടിലാണ് മണ്ണുമാന്തി യന്ത്രത്തിന്‍റെ അടിയില്‍ പെട്ട് ഓപ്പറേറ്റര്‍ മരിച്ചത്. മൂന്നാർ പെരിയ കനാൽ സ്വദേശി ആനന്ദ് യേശുദാസ് (29) ആണ് മരിച്ചത്. മൂന്ന് ദിവസമായി വണ്ടൻമേട്ടിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജോലി ചെയ്ത് വരികയായിരുന്നു ആനന്ദ്. ഇന്ന് രാവിലെ എട്ടോടെയാണ് ജോലിക്കെത്തിയ ടിപ്പറിന്‍റെ ഡ്രൈവറും മേസ്തിരിയുമാണ് മണ്ണുമാന്തി യന്ത്രത്തിന്‍റെ അടിയില്‍ പെട്ട് മരിച്ച നിലയിൽ മൃതദേഹം കണ്ടത്. സ്ഥലത്ത് വണ്ടൻമേട് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. രാവിലെ മണ്ണുമാന്തി യന്ത്രം സ്റ്റാർട്ട് ചെയ്തശേഷം നന്നാക്കാൻ താഴെ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാണെന്നാണ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ശ്രീരാമന്‍ മാംസാഹാരിയായിരുന്നുവെന്ന് എന്‍സിപി നേതാവ്; പരാതി നല്‍കി ബിജെപി, വിവാദമായതോടെ ഖേദ പ്രകടനം

Asianet News Live | Malayalam News Live | Kerala School Kalolsavam 2024 | #Asianetnews