Asianet News MalayalamAsianet News Malayalam

ബസ് കാത്തുനിൽക്കുന്നതിനിടെ വിദ്യാർത്ഥി റോഡിൽ തളർന്നു വീണു; ചികിത്സയിലിരിക്കെ മരിച്ചു, സംഭവം കറുകപുത്തൂരിൽ

കൂടെയുണ്ടായിരുന്ന സഹപാഠിയും അധ്യാപികയും മറ്റുള്ളവരും ചേർന്ന് ഉടൻതന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ10 മണിയോടെ മരിക്കുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

The student collapsed on the Palakkad Kootanad road and died in the hospital
Author
First Published Aug 12, 2024, 11:23 AM IST | Last Updated Aug 12, 2024, 11:30 AM IST

പാലക്കാട്: പാലക്കാട് ജില്ലയിലെ കൂറ്റനാട് റോഡിൽ തളർന്ന് വീണ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കൂറ്റനാട് അൽ അമീൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് സിയാൻ(15) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയ്ക്കാണ് സംഭവം. 

കൂടെയുണ്ടായിരുന്ന സഹപാഠിയും അധ്യാപികയും മറ്റുള്ളവരും ചേർന്ന് ഉടൻതന്നെ വിദ്യാർത്ഥിയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ10 മണിയോടെ മരിക്കുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. കറുകപുത്തൂർ ഇഞ്ചീരിവളപ്പിൽ ലത്തീഫിന്റെയും റെജിലയുടെയും മകനാണ്. സഹോദരങ്ങൾ റാഷിഫ് മിഥിലാജ്, മുഹമ്മദ് ദിനൂസ്. കബറടക്കം ഇന്ന് രാവിലെ കറുകപുത്തൂർ ജുമാ മസ്ജിദിൽ നടന്നു. 

'ഡിഎൻഎ ഫലം ലഭ്യമായിത്തുടങ്ങി; വാടകവീടുകള്‍ സര്‍ക്കാര്‍ സജ്ജമാക്കും'; പുനരധിവാസത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി

https://www.youtube.com/watch?v=Ko18SgceYX8

 

Latest Videos
Follow Us:
Download App:
  • android
  • ios