Asianet News MalayalamAsianet News Malayalam

വിദ്യാര്‍ത്ഥിനിയെ ലോറി ഇടിച്ചുതെറിപ്പിച്ചു, ഗുരുതര പരിക്ക്, പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

സംഭവത്തിന്‍റെ  സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച പൂജപ്പുര പൊലീസ് ലോറി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ചാലയില്‍നിന്നാണ് ലോറി കണ്ടെത്തിയത്

The student was hit by a lorry, seriously injured, and police found lorry with the help of cctv
Author
First Published Oct 27, 2023, 9:05 PM IST

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ ലോറി പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ലോറി ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. വലിയവിള മൈത്രി നഗര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ലോറി ഇടിച്ചുതെറിപ്പിച്ചത്. സഹോദരനെ ട്യൂഷന് കൊണ്ടുവിട്ടശേഷം തിരികെ വരുന്നതിനിടെയാണ് അപകടം. തിരികെ വരുന്നതിനിടെ പെണ്‍കുട്ടിയെ ലോറി ഇടിച്ചിടുകയായിരുന്നു. ഇന്ന് രാവിലെ വലിയവിളയില്‍വെച്ചാണ് അപകടമുണ്ടായത്. 

തുടര്‍ന്ന് ലോറി നിര്‍ത്താതെ പോയി. പെണ്‍കുട്ടിയെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിന്‍റെ  സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച പൂജപ്പുര പൊലീസ് ലോറി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ചാലയില്‍നിന്നാണ് ലോറി കണ്ടെത്തിയത്. ചാലയില്‍ ലോറി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; വൻതോതിൽ പണമിടപാട് നടന്നു, അരവിന്ദാക്ഷനും ജിൽസിനുമെതിരെ തെളിവുണ്ടെന്ന് കോടതി

പെരുമ്പാവൂര്‍ മദ്യവില്‍പന ശാലയില്‍ കത്തിക്കുത്ത്, സംഭവം മദ്യത്തിന്‍റെ ലോഡ് ഇറക്കുന്നതിനിടെ, പ്രതി പിടിയിൽ

 

Follow Us:
Download App:
  • android
  • ios