വളവിൽ അശാസ്ത്രീയ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. 

തൃശൂർ: ദേശീയ പാത കുതിരാൻ ടണലിന് സമീപം നിയന്ത്രണം വിട്ട വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞു. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. പ്രധാന പാതയിൽ നിന്ന് സർവ്വീസ് റോഡിലേക്കാണ് വാഹനം മറിഞ്ഞത്. വളവിൽ അശാസ്ത്രീയ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. 
മന്ത്രി പോകുന്ന വഴിയിൽ എന്തിന് വണ്ടി കൊണ്ടുവന്നു? അപകടത്തില്‍ പ്രതിയാക്കാനാണ് നീക്കമെന്ന് ആംബുലന്‍സ് ഡ്രൈവര്‍

അതേസമയം, വയനാട്ടിൽ നിന്നാണ് മറ്റൊരു വാർത്ത. വയനാട്ടിൽ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. തിരുനെല്ലി മാന്താനം കോളനിയിലെ വിജയന്റെ ഭാര്യ ബീനയാണ് ഇന്ന് രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയിൽ ആംബുലൻസിൽ പ്രസവിച്ചത്.രാവിലെ ഒൻപതരയോടെയാണ് പ്രസവ വേദനയെ തുടർന്ന് അടിയന്തരമായ ബീനയെ ആശുപത്രിയിലെത്തിക്കാൻ അപ്പപ്പാറ കുടുംബരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് വീട്ടിൽ എത്തുന്നത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു പ്രസവം. ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്സ് വാഹനത്തിൽ വച്ച് തന്നെ അടിയന്തര ശുശ്രൂഷ നൽകിയ ശേഷം സമീപത്തെ അപ്പപ്പാറ പിഎച്ച്സിയിൽ എത്തിച്ച് പ്രഥമിക ശുശ്രൂഷ നടത്തി. തുടർന്ന് അമ്മയെയും കുഞ്ഞിനേയും മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആശുപ്ത്രി അധികൃതര്‍ അറിയിച്ചു. 

ഡ്രൈവർ കൂലിപ്പണിക്ക് അപേക്ഷിച്ചത് അറിയില്ല, കെഎസ്ആർടിസിക്ക് 30 കോടി അനുവദിച്ചെങ്കിലും തന്നില്ല; മന്ത്രി