സുകുമാരനും ഭാര്യയും അഴീക്കോട് തന്നെയുള്ള മകളോടൊപ്പമാണ് കുറച്ചു ദിവസങ്ങളായി താമസം.  ഇന്ന് പകൽ വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. 

തൃശൂർ: തൃശൂർ ജില്ലയിലെ അഴീക്കോട് ‌ആളില്ലാത്ത വീട് കുത്തിതുറന്ന് മോഷണം നടത്തി. മൂന്ന് പവൻ സ്വർണ്ണാഭരങ്ങളും അമ്പതിനായിരം രൂപയും മോഷണം പോയി. മേനോൻ ബസാർ ജംഗ്ഷന് സമീപം സുകുമാരൻ്റെ വീട്ടിലാണ് മോഷണം നടന്നത്. സുകുമാരൻ്റെ സഹോദരൻ അരവിന്ദൻ്റെ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. സുകുമാരനും ഭാര്യയും അഴീക്കോട് തന്നെയുള്ള മകളോടൊപ്പമാണ് കുറച്ചു ദിവസങ്ങളായി താമസം. ഇന്ന് പകൽ വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News | Malayalam News Live