37 വർഷം മുമ്പ് വെച്ചൂച്ചിറയിൽ നിന്ന് റബർ ഷീറ്റ് മോഷ്ടിച്ച പൊടിയൻ ഒളിവിൽ പോവുകയായിരുന്നു. പിന്നീട് ഇയാളുമായി ബന്ധുക്കൾക്കോ നാട്ടുകാർക്കോ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.

തിരുവനന്തപുരം: വനത്തിനുള്ളിൽ 37 വർഷത്തെ ഒളിവ് ജീവിതം നയിച്ച മോഷണ കേസിലെ പ്രതി പിടിയിൽ. പത്തനംതിട്ട വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിൽ 1985ൽ രജിസ്റ്റർ ചെയ്ത റബർ ഷീറ്റ് മോഷണ കേസിൽ പ്രതിയെയാണ് 37 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടിയത്. പത്തനംതിട്ട അത്തിക്കയം കരികുളം ചെമ്പനോലി മേൽമുറി വീട്ടിൽ കുഞ്ഞുകുട്ടിയുടെ മകൻ പൊടിയനെ(71)യാണ് വെച്ചൂച്ചിറ പൊലീസ് കലഞ്ഞൂർ പോത്തുപാറയിൽ നിന്നും അറസ്റ്റ് ചെയ്തത്. 37 വർഷം മുമ്പ് വെച്ചൂച്ചിറയിൽ നിന്ന് റബർ ഷീറ്റ് മോഷ്ടിച്ച പൊടിയൻ ഒളിവിൽ പോവുകയായിരുന്നു. പിന്നീട് ഇയാളുമായി ബന്ധുക്കൾക്കോ നാട്ടുകാർക്കോ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഇയാൾ എവിടാണെന്നും ആർക്കും അറിവില്ലായിരുന്നു.

പോത്തുപാറ വനത്തിൽ ഒരാൾ ഒളിച്ചു താമസിക്കുന്നതായി വെച്ചൂച്ചിറ പൊലീസ് ഇൻസ്‌പെക്ടർ ജെസ്ലിൻ വി സ്കറിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം സാഹസികമായി പ്രതിയെ പിടികൂടിയത്. മോഷണ ശേഷം താൻ കാടുകയറി പോയതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എസ്.ഐ സായ് സേനൻ, എസ്.സി.പി.ഒ സാംസൺ, സി.പി.ഓമാരായ വിഷ്ണു കെ എസ്, ലാൽ, ശ്യാംകുമാർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ഹർഷാദിന്റെ ശരീരത്തിൽ 160 ലേറെ മുറിവുകൾ; നായയുടെ ബെൽറ്റും മരക്കഷണവും ഉപയോഗിച്ച് മർദ്ദിച്ചു, വാരിയെല്ല് തകർത്തു