Asianet News MalayalamAsianet News Malayalam

നോമ്പുതുറയ്ക്ക് പോയത് കൃത്യമായി മനസിലാക്കി; പ്രവാസിയുടെ വീട്ടിൽ മോഷണം, സ്വ‍ർണവും യുഎഇ ദിർഹവും അപഹരിച്ചു

പ്രവാസിയായ ശാന്തിപ്പള്ളത്തെ സുബൈറിന്‍റെ വീട്ടിലാണ് കവര്‍ച്ച. വീടിൻ്റെ വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ 22 പവന്‍ സ്വര്‍ണാഭരണങ്ങളും യുഎഇ ദിർഹവും അപഹരിച്ചു.

theft in expat house when they went to participate in iftar btb
Author
First Published Mar 27, 2024, 2:06 AM IST

കാസർകോട്: കാസര്‍കോട് ശാന്തിപ്പള്ളത്ത് വീട് കുത്തി തുറന്ന് 22 പവന്‍ സ്വർണ്ണം കവര്‍ന്നു. വീട്ടുകാര്‍ കുടുബസമേതം ബന്ധു വീട്ടില്‍ നോമ്പു തുറയ്ക്ക് പോയ സമയത്താണ് കവര്‍ച്ച. പ്രവാസിയായ ശാന്തിപ്പള്ളത്തെ സുബൈറിന്‍റെ വീട്ടിലാണ് കവര്‍ച്ച. വീടിൻ്റെ വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ 22 പവന്‍ സ്വര്‍ണാഭരണങ്ങളും യുഎഇ ദിർഹവും അപഹരിച്ചു.

കഴിഞ്ഞ ദിവസം സുബൈർ കുടുബസമേതം സഹോദരൻ്റെ വീട്ടിൽ നോമ്പു തുറയ്ക്ക് പോയിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പണവുമാണ് കവർന്നത്. പെരുന്നാള്‍ ആഘോഷത്തിന് നാട്ടിലെത്തിയതായിരുന്നു പ്രവാസിയായ സുബൈര്‍. കുമ്പള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സുബൈറും കുടുംബവും വീട്ടില്‍ ഇല്ലെന്നു വ്യക്തമായി അറിയാവുന്ന ആരെങ്കിലുമായിരിക്കും കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

സ്കൂൾ അടച്ചു, കുട്ടികൾക്ക് ഓട്ടോമാമന്റെ വക കിടിലൻ ബിരിയാണി; കുട്ടികൾ കാത്തുവച്ചത് അതുക്കുംമേലെ! സ‍‍ർപ്രൈസ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Follow Us:
Download App:
  • android
  • ios