തിരുവനന്തപുരം സ്വദേശിയായ കുഞ്ഞിമോനാണ് മരിച്ചത്

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് മലപ്പുറം താനൂരിൽ യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശിയായ കുഞ്ഞിമോനാണ് മരിച്ചത്. വാതിൽപടിയിൽ ഇരുന്ന് ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ബ്രഹ്മപുരം പുകയിൽ മുങ്ങി കൊച്ചി: വിവിധ പ്രദേശങ്ങളിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ; ഏഴാം ക്ലാസ് വരെ മാത്രം!

അപകട കെണിയായി തകഴി റെയിൽവേ ക്രോസിംഗ്

അതേസമയം തകഴിയിൽ നിന്നുള്ള മറ്റൊരു വാർത്ത് സ്ഥലത്ത് അപകട കെണിയായി റെയിൽവേ ക്രോസിംഗ് മാറുകയാണ് എന്നതാണ്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി റെയിൽവേ ക്രോസിംഗിലെ കോൺക്രീറ്റ് കേഡറിന്റെ കമ്പികളാണ് കോൺക്രീറ്റിന് പുറത്തായി അപകടകരമായ രീതിയിൽ പൊങ്ങി നിൽക്കുന്നത്. ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലത്ത് ഉയർന്ന് നിൽക്കുന്ന കമ്പിയിൽ ടയർ ഉടക്കി പൊട്ടാൻ സാധ്യത ഏറെയാണ്. റോഡിന്റെ മധ്യത്തിൽ നിരവധി ഭാഗങ്ങളിലായി കേഡറിൽ നിന്ന് കമ്പികൾ പുറത്തായി നിൽപ്പുണ്ട്. ഹെവി ലോഡുമായി പോകുന്ന അന്തർ സംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെ ടോറസോ, ടിപ്പർ ലോറികളോ ക്രോസിംഗിൽ വെച്ച് പഞ്ചറായാൽ സംസ്ഥാന പാതയിലെ വാഹന ഗതാഗതവും ട്രയിൻ ഗതാഗതവും ഒരുപോലെ നിലയ്ക്കും. കഴിഞ്ഞ ദിവസം റെയിൽവേ പാളത്തിന്റെ അറ്റകുറ്റ പണിക്കായി നാല് ദിവസത്തോളം സംസ്ഥാന പാതയിലെ ഗതാഗതം ഭാഗികമായി നിർത്തി വെച്ചിരുന്നു. ക്രോസിംഗ് റോഡിൽ കേഡറിന്റെ പുറത്തായി നിൽക്കുന്ന കമ്പി മാറ്റി അറ്റകുറ്റപണി ചെയ്യാൻ അധിക്യതർ തയ്യാറായില്ല. കമ്പി തെളിഞ്ഞ് നിൽക്കുന്നത് കൂടാതെ പാളത്തിന്റെ ഇരുവശങ്ങളിലേയും റോഡ് കുഴിയായി കിടക്കുകയാണ്. ഇരുഭാഗങ്ങളിൽ നിന്ന് വാഹനങ്ങൾ കടന്നുപോകുമ്പോൾ ക്രോസിംഗ് റോഡിലെ ഗട്ടറിലൂടെ സാഹസികമായാണ് കടന്നുപോകുന്നത്. അപകടം പതിയിരിക്കുന്ന ക്രോസിംങ് റോഡിലെ കമ്പി തെളിഞ്ഞു നിൽക്കുന്ന കോൺക്രീറ്റ് കേഡർ മാറ്റി പുതിയത് സ്ഥാപിച്ചില്ലങ്കിൽ വൻ ദുരന്തത്തിന് സാധ്യതയുണ്ടെന്ന് യാത്രക്കാർ പറയുന്നു.