Asianet News MalayalamAsianet News Malayalam

തിരുവില്വാമല പഞ്ചായത്ത് നറുക്കെടുപ്പിലൂടെ കോൺഗ്രസിന്, അവിശ്വാസ പ്രമേയത്തിൽ ബിജെപി പുറത്ത്

കോൺഗ്രസ് ,സിപിഎം അംഗങ്ങൾ സംയുക്തമായി അവതരിപ്പിച്ച അവിശ്വാസ പ്രമേയങ്ങൾ വിജയിച്ചതോടെയാണ് ബിജെപി ഭരണം അവസാനിച്ചത്.

Thiruvilwamala Panchayat administration to congress by lot
Author
Thrissur, First Published Jan 28, 2022, 2:39 PM IST

തൃശൂർ: തിരുവില്വാമല പഞ്ചായത്ത് ഭരണം കോൺഗ്രസിന്. കോൺഗ്രസിലെ കെ. പത്മജ നറുക്കെടുപ്പിലൂടെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ബിജെപി ഭരിച്ചിരുന്ന പഞ്ചായത്താണ്. കോൺഗ്രസ് ,സിപിഎം അംഗങ്ങൾ സംയുക്തമായി അവതരിപ്പിച്ച അവിശ്വാസ പ്രമേയങ്ങൾ വിജയിച്ചതോടെയാണ് ബിജെപി ഭരണം അവസാനിച്ചത്. ഭരണ സമിതിയിൽ ബിജെപിക്കും കോൺഗ്രസിനും 6 അംഗങ്ങൾ വീതവും സിപിഎമ്മിന് 5 അംഗങ്ങളുമാണുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം നടക്കും. 

Follow Us:
Download App:
  • android
  • ios