ചാറ്റുപാറ സ്വദേശി അഖിലേഷ്, കളരിക്കൽക്കുടി സ്വദേശി അഭിനവ്, കുത്തുപാറ സ്വദേശി ആൽവിൻ എന്നീ യുവാക്കളെയാണ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടിയത്.
ഇടുക്കി: ഇടുക്കി അടിമാലിയിൽ നടന്ന പരിശോധനയിൽ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 380 ഗ്രാം കഞ്ചാവ് മൂന്നിടങ്ങളിൽ നിന്നായി കണ്ടെത്തിയത്. ചാറ്റുപാറ സ്വദേശി അഖിലേഷ്, കളരിക്കൽക്കുടി സ്വദേശി അഭിനവ്, കുത്തുപാറ സ്വദേശി ആൽവിൻ എന്നീ യുവാക്കളെയാണ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടിയത്. ഇവർ അടിമാലി, വെള്ളത്തൂവൽ പ്രദേങ്ങളിൽ സ്ഥിരമായി കഞ്ചാവ് വിൽക്കുന്നയാളുകളാണെും നാളുകളായി ഇവർ നിരീക്ഷണത്തിലായിരുന്നെന്നും എക്സൈസ് സംഘം അറിയിച്ചു.



