അഗ്നി രക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ദീർഘനേരം പരിശ്രമിച്ച ശേഷമാണ് മൂവരെയും കണ്ടെത്തിയത്
കാസർകോട്: കാസർകോട് ജില്ലയിലെ കുണ്ടംകുഴിക്ക് അടുത്ത് പയസ്വിനി പുഴയിൽ മൂന്ന് പേർ മുങ്ങി മരിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽ മരിച്ചത്. മനീഷ് (16), ദീക്ഷ (30), നിധിൻ (40) എന്നിവരാണ് മരിച്ചത്. കർണാടക സ്വദേശികളും തോണിക്കടവിൽ താമസക്കാരുമാണ് ഇവരെന്നാണ് വിവരം. അഗ്നി രക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ദീർഘനേരം പരിശ്രമിച്ച ശേഷമാണ് മൂവരെയും കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.
തിരുവനന്തപുരത്ത് ഒൻപത് വയസുകാരൻ മുങ്ങി മരിച്ചു
തിരുവനന്തപുരം: ഒൻപത് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. തിരുവനന്തപുരം പോത്തൻകോടിന് അടുത്ത് കൊയ്ത്തൂർകോണം ഖബറഡി നഗറിലാണ് സംഭവം. മുഹമ്മദ് ഷായുടെ മകൻ മുഹമ്മദ് ഫർഹാൻ (9) ആണ് മരിച്ചത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണതാണെന്നാണ് പ്രാഥമിക വിവരം.
