ആലപ്പുഴ നഗരത്തിലെ ഹോട്ടലിൽ വച്ച് യുവാക്കളെ ആക്രമിക്കുകയും മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്ത കേസിലും ആലപ്പുഴ എഫ്‍.സി.ഐ ഗോഡൗണിനു സമീപം യുവാക്കളെ ആക്രമിക്കുകയും ഇവരിൽ ഒരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി ബന്ധുക്കളെ ആക്രമിക്കുകയും ചെയ്ത കേസിലുമാണ് അറസ്റ്റ് ചെയ്തത്. 

ആലപ്പുഴ: അക്രമം, പിടിച്ചുപറി ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതികളായ ആലപ്പുഴ സ്വദേശികളെ ബംഗളുരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. ലജനത്ത് വാർഡ് തൈപ്പറമ്പിൽ മൂലയിൽ വീട്ടിൽ സനീർ (34), വലിയകുളം ബോറാപുരയിടം വീട്ടിൽ സുമീർ (34), വലിയകുളം തോപ്പിൽ വീട്ടിൽ ഷിഹാബ് (31) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‍തത്. 

ആലപ്പുഴ നഗരത്തിലെ ഹോട്ടലിൽ വച്ച് യുവാക്കളെ ആക്രമിക്കുകയും മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്ത കേസിലും ആലപ്പുഴ എഫ്‍.സി.ഐ ഗോഡൗണിനു സമീപം യുവാക്കളെ ആക്രമിക്കുകയും ഇവരിൽ ഒരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി ബന്ധുക്കളെ ആക്രമിക്കുകയും ചെയ്ത കേസിലുമാണ് അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്‍.പി എൻ.ആർ. ജയരാജിന്റെ നിർദേശാനുസരണം സൗത്ത് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ റെജിരാജ്, എസ്.ഐ മോഹൻകുമാർ, സീനിയർ സി.പി.ഒ കെ. ടി. സജീവ്, സി.പി.ഒമാരായ വിപിൻദാസ്, അംബീഷ് എന്നിവരായിരുന്നു പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. 

Read also: സ്മിതയുടെ മരണം കൊലപാതകം; ദുരൂഹതയുടെ ചുരുളഴിച്ച് ക്രൈം ബ്രാഞ്ച്; കുറ്റം സമ്മതിച്ച് യുവതി: അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player