ഇടുക്കിയിൽ നിന്ന് തൊടുപുഴയിലേക്ക് വന്നതായിരുന്നു ആംബുലൻസ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 

ഇടുക്കി: അറക്കുളം കരിപ്പിലങ്ങാട് രോഗിയുമായി പോയ ആംബുലൻസ് റോ‍‍ഡിൽ നിന്നും സമീപത്തെ പറമ്പിലേക്ക് മറിഞ്ഞ് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. മൂന്നു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇടുക്കിയിൽ നിന്ന് തൊടുപുഴയിലേക്ക് വന്നതായിരുന്നു ആംബുലൻസ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 

YouTube video player