നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ അർഷാദ്, ദർവീഷ്, ആലപ്പുഴ സ്വദേശി സോനു എന്നിവരാണ് വാഹന പരിശോധനക്കിടെ പിടിയിലായത്.

ആലപ്പുഴ: നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ അർഷാദ് (21), ദർവീഷ് (20), ആലപ്പുഴ സ്വദേശി സോനു(19) എന്നിവരാണ് അരൂർ പൊലീസിന്‍റെ പിടിയിലായത്. ഇവരിൽ നിന്നും 82 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും ആലപ്പുഴ ജില്ലയിലേക്ക് നിരോധിത ലഹരിമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അരൂർ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ എരമല്ലൂർ ജംഗ്ഷന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. മാർക്കറ്റിൽ മൂന്നുലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തത്. അയൽ സംസ്ഥാനങ്ങളിൽ നിന്നം ലഹരി വസ്തുക്കളെത്തിച്ച് കോളേജ് വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അർഷാദ്. പെരുമ്പാവൂരിലെ സ്വകാര്യ കോളേജിൽ പഠിക്കുന്ന ദർവീഷിനെയും സോനുവിനെയും കൂടെ കൂട്ടി കൊച്ചിയിൽ നിന്നും കൊല്ലത്തേക്ക് പോകുന്നതിനിടെയാണ് പിടിയിലായത്.അറസ്റ്റ് ചെയ്ത പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസ്; കേരള കോണ്‍ഗ്രസ് ബി നേതാവ് ഉള്‍പ്പെടെ നാലു പേർ അറസ്റ്റിൽ

Asianet News Live | By-Election Results 2024 LIVE | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്