കേരളത്തിലെ രാസലഹരി കച്ചവടക്കാർ എം.ഡി.എം.എ. കിട്ടാൻ പണം അയച്ചിരുന്ന അക്കൗണ്ടിൻ്റെ ഉടമ അറസ്റ്റിൽ. അൻപത്തിരണ്ടുകാരിയായ സീമ സിൻഹയാണ് തൃശ്ശുർ സിറ്റി പോലീസിന്റെ പിടിയിലായത്.
തൃശൂർ: കേരളത്തിലെ രാസലഹരി കച്ചവടക്കാർ എം.ഡി.എം.എ. കിട്ടാൻ പണം അയച്ചിരുന്ന അക്കൗണ്ടിൻ്റെ ഉടമ അറസ്റ്റിൽ. അൻപത്തിരണ്ടുകാരിയായ സീമ സിൻഹയാണ് തൃശ്ശുർ സിറ്റി പോലീസിന്റെ പിടിയിലായത്. ഹരിയാനയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ചാവക്കാട്ടുകാരായ രണ്ടു യുവാക്കളെ കഴിഞ്ഞ ഫെബ്രുവരിയിൽ നാൽപത്തിയേഴു ഗ്രാം എം.ഡി.എം.എയുമായി തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. ഇവർക്കു എം.ഡി.എം.എ. കൈമാറിയ കണ്ണിയാണ് പിടിയിലായത്.
ബിഹാർ- പട്ന സ്വദേശിയായ ട്യൂഷൻ ടീച്ചർ ആണ് സീമ സിൻഹ. ഇവർ രണ്ടു വർഷത്തിനിടെ നടത്തിയത് 20 കോടി രൂപയുടെ ഇടപാടുകളാണ്. നൈജീയരക്കാരൻ വഴിയാണ് ഇടപാടുകൾ തുടങ്ങിയത്. വിദേശിയെ പിടികൂടാൻ പൊലീസ് അന്വേഷണം തുടരുകയാണ് രാസലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനാണ് ശ്രമം. തൃശൂർ എ.സി.പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സീമ സിൻഹയെ പിടികൂടിയത്.
