മുത്തങ്ങ ഭാഗത്തേക്ക് പോകുന്ന കാറും എതിരെ വരുന്ന ടോറസ് ടിപ്പറുമാണ് അപകടത്തിൽ പെട്ടത്

കൽപ്പറ്റ : മുത്തങ്ങയിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. ദേശീയ പാത 766 ൽ കല്ലൂർ 67ന് സമീപം കാറും ടിപ്പറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനങ്ങളിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു. 8.15 ലോടെയാണ് അപകടം ഉണ്ടായത്. മുത്തങ്ങ ഭാഗത്തേക്ക് പോകുന്ന കാറും എതിരെ വരുന്ന ടോറസ് ടിപ്പറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred