മലപ്പുറത്ത് നിര്‍ത്തിയിട്ട സ്കൂട്ടറിൽ ടിപ്പര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്കൂട്ടര്‍ യാത്രക്കാരനായ മുഹമ്മദ് സജാസ് ആണ് മരിച്ചത്

മലപ്പുറം: മലപ്പുറം വഴിക്കടവിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 14 കാരൻ മരിച്ചു. പുളിക്കൽ അങ്ങാടി സ്വദേശി മുഹമ്മദ് നജാസാണ് മരിച്ചത്. ബന്ധുവായ എടക്കര എരഞ്ഞിക്കൽ അബ്ദുൾ അസീസിനും പരുക്കേറ്റു. ഇയാളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വഴിക്കടവ് പഞ്ചായത്തങ്ങാടിയിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. കെഎസ്ആര്‍ടിസി ബസ് നിര്‍ത്തി ആളുകളെ ബസ് സ്റ്റോപ്പിൽ നിന്ന് കയറ്റുകയായിരുന്നു. തുടര്‍ന്ന് ബസിന് പിന്നിലായി സ്കൂട്ടറും നിര്‍ത്തി. എന്നാൽ, പിന്നിൽ നിന്നും നിയന്ത്രണം വിട്ടെത്തിയ ടിപ്പര്‍ ലോറി സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉടൻതന്നെ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജാസിന്‍റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് റോഡിൽ ഗതാഗത തടസ്സമുണ്ടായി.

നടന്മാര്‍ക്കെതിരായ പരാതി പിൻവലിക്കില്ലെന്ന് ആലുവയിലെ നടി; 'താൻ നേരിട്ട അതിക്രമത്തിന് നീതി വേണം,'

കണ്ണൂരിൽ ശബരിമല തീര്‍ത്ഥാടകര്‍ സ‍ഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

Asianet News Live | By-Election Results 2024 LIVE | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്