ആറാം വളവിൽ സിമന്‍റ് ലോറി തകരാറിലായത് കാരണമാണ് വാഹനങ്ങൾക്ക് മുന്നോട്ട് പോവാൻ പറ്റാത്ത അവസ്ഥയുണ്ടായത്.

വയനാട്: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്. ആറാം വളവിൽ സിമന്‍റ് ലോറി തകരാറിലായത് കാരണമാണ് വാഹനങ്ങൾക്ക് മുന്നോട്ട് പോവാൻ പറ്റാത്ത അവസ്ഥയുണ്ടായത്. പുലർച്ചെ ഒരു മണി മുതൽ തന്നെ ചുരത്തിൽ ലോറി കേടാവുകയും ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തിരുന്നു. 

വാഹനങ്ങളുടെ വലിയ നിര തന്നെയാണ് ചുരത്തിൽ രൂപപ്പെട്ടിരിക്കുന്നത്. സിമന്‍റ് ലോറി നന്നാക്കി ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.