ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സേവ് ചെയ്ത് വെയ്ക്കാം.

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഉടന്‍ തന്നെ റെയിൽവേ പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിവരം അറിയിക്കാം. 9846200180, 9846200150, 9846200100 എന്നിവയാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന റയിൽവേ പോലീസിന്‍റെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍. ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സേവ് ചെയ്ത് വെയ്ക്കാം.

കൂടാതെ 9497935859 എന്ന വാട്സ്ആപ് നമ്പറിൽ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയുടെ രൂപത്തിലും വിവരങ്ങൾ കൈമാറാം.