കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലെ  പുഴ പുറമ്പോക്കിലെ മരങ്ങൾ മുറിച്ച് കടത്തി. വിലങ്ങാട് ഇന്ദിര നഗർ റോഡിൽ കൂളിക്കാവ് പുഴയിൽ നിന്നാണ് മരങ്ങൾ മുറിച്ചത്.

കോഴിക്കോട്: കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലെ പുഴ പുറമ്പോക്കിലെ മരങ്ങൾ മുറിച്ച് കടത്തി. വിലങ്ങാട് ഇന്ദിര നഗർ റോഡിൽ കൂളിക്കാവ് പുഴയിൽ നിന്നാണ് മരങ്ങൾ മുറിച്ചത്. പുഴയിലെയും പുഴയോരത്തെയും 10 ലേറെ കൂറ്റൻ തടി മരങ്ങളാണ് മുറിച്ച് കടത്തിയത്.

മരങ്ങൾ ചെറിയ തടികളാക്കി റോഡിൽ എത്തിച്ച് ലോറിയിൽ കടത്തി കൊണ്ട് പോകുകയായിരുന്നു. സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിന്ന് എന്ന വ്യാജേനയാണ് പുഴയിൽ നിന്ന് മരങ്ങൾ മുറിച്ച് കടത്തിയത്. സംഭവത്തില്‍ ആരും പരാതിപ്പെട്ടിട്ടില്ല. വനം വകുപ്പ് സംഭവം അന്വേഷിക്കുന്നതായാണ് വിവരം.

എംആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ; ആറാം തവണയും കേന്ദ്ര സർക്കാരിന് ശുപാർശ നൽകി ഡിജിപി

YouTube video player