ട്യൂഷൻ സെന്‍ററിലെ അധ്യാപകനെതിരായ പോക്സോ കേസ് ഒഴിവാക്കുന്നതിന് പാർട്ടിയെ അറിയിക്കാതെ പൊലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇതോടെയാണ് തരൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി വാസു, എസ് രാജേഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തത്.
ആലത്തൂര്‍: പാലക്കാട് ആലത്തൂരിൽ രണ്ട് സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെ നടപടി. പോക്സോ കേസ് ഒഴിവാക്കാൻ പൊലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് രണ്ടു പേരെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സിപിഎം ആലത്തൂർ ഏരിയ കമ്മിറ്റിക്ക് കീഴിലെ തരൂർ ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
ട്യൂഷൻ സെന്‍ററിലെ അധ്യാപകനെതിരായ പോക്സോ കേസ് ഒഴിവാക്കുന്നതിന് പാർട്ടിയെ അറിയിക്കാതെ പൊലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇതോടെയാണ് തരൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി വാസു, എസ് രാജേഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. പ്രതിയിൽ നിന്നും വൻതുക കൈപ്പറ്റി ഇരയ്ക്ക് തുച്ഛമായ തുക നൽകി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.
വിഷയം പാർട്ടി അന്വേഷിച്ച് ഏരിയ കമ്മിറ്റി അംഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്. ഇരുവരെയും ഒരു വർഷത്തേക്ക് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. അതേസമയം, വ്യക്തിവൈരാഗ്യം തീർക്കലാണ് സംഭവത്തിന് പിന്നിൽ എന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു. പാർട്ടി നടപടിയെ കുറിച്ച് തൽക്കാലം പ്രതികരിക്കാനില്ലെന്ന് നടപടി നേരിട്ട അംഗങ്ങൾ വിശദീകരിച്ചത്.
പാതയോരത്ത് കൊടിതോരണങ്ങൾക്ക് നിയന്ത്രണം: സര്‍ക്കാരിറക്കിയ പുതിയ സര്‍ക്കുലറിലും ഹൈക്കോടതിക്ക് അതൃപ്തി
കൊച്ചി:പാതയോരത്ത് കൊടി തോരണങ്ങൾക്കും ബാനറുകൾക്കും നിയന്ത്രണമേർപെടുത്തി ഇറക്കിയ പുതിയ സര്‍ക്കുലറിലും ഹൈക്കോടതിക്ക് അത്യപ്തി. കൊടിമരങ്ങള്‍ക്ക് നിയന്ത്രണമേര്‍പെടുത്തുന്നതായി സര്‍ക്കുലര്‍ ഇറക്കണമെന്ന ഹൈക്കോടതി ഉത്തരവു നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അനുമതി വേണമെന്ന് സർക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലങ്കിൽ ചുമതലയുള്ള ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടി വരുമെന്നുജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ മുന്നറിയിപ്പും നല്‍കി. പുതിയ സര്‍ക്കുലര്‍ ഇറക്കിയതായി ഇന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പുതിയ സര്‍ക്കുലറിലും കോടതി അത്യപ്തി രേഖപെടുത്തി. ഹരജി പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റി.
കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകർന്നു.പശവച്ച് ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചതെന്ന് കോടതി പരിഹസിച്ചു.റോഡ് തകർന്നതിന്‍റെ പ്രാഥമിക ഉത്തരവാദിത്തം എഞ്ചിനീയർമാർക്കാണ്.വിഷയത്തിൽ ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ലംഘിക്കപ്പെട്ടുഎഞ്ചിനീയർമാരെ വിളിപ്പിക്കും.നൂറുകണക്കിന് കാൽനടയാത്രക്കാർക്ക് ജീവൻ നഷ്ടമായെന്നാണ് കണക്കുകൾ.സിറ്റി പൊലീസ് കമ്മീഷണർ മറുപടി പറയണം
കോർപ്പറേഷൻ സെക്രട്ടറിക്ക് കോടതി നോട്ടീസയച്ചു.
