Asianet News MalayalamAsianet News Malayalam

തൊണ്ടിമുതലായ സ്പിരിറ്റ് മറിച്ചു വിൽക്കാൻ ശ്രമിച്ചു; പത്തനംതിട്ടയിലെ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

പത്തനംതിട്ട മല്ലപ്പള്ളി റെയ്ഞ്ചിലെ ആറ് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ തല അന്വേഷണം മതിയെന്ന വിജിലിൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് തള്ളിയാണ് കോടതിയുടെ ഉത്തരവ്. 

tried to sell seizure spirit case against excise officials
Author
Pathanamthitta, First Published Jun 29, 2022, 3:06 PM IST

തിരുവനന്തപുരം: തൊണ്ടിമുതലായ സ്പിരിറ്റ് മറിച്ചു വിൽക്കാൻ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുക്കാൻ കോടതി ഉത്തരവിട്ടു. പത്തനംതിട്ട മല്ലപ്പള്ളി റെയ്ഞ്ചിലെ ആറ് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ തല അന്വേഷണം മതിയെന്ന വിജിലിൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് തള്ളിയാണ് കോടതിയുടെ ഉത്തരവ്. 

Read Also; പള്ളി കെട്ടിടത്തിന്റെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച് കടത്തി, മൂന്ന് അംഗ സംഘം പിടിയിൽ

ആനച്ചാൽ സെന്റ് ജോർജ് പള്ളി കെട്ടിടത്തിന്റെ കോൺക്രീറ്റ് ജോലികൾക്ക് ഉപയോഗിച്ചു വന്നിരുന്ന സാധന സാമഗ്രികൾ മോഷ്ടിച്ചു കടത്തിയ മൂന്ന് അംഗ സംഘത്തെ വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കാട് നെടുമ്പനാകുടിയിൽ രാജൻ (42), ആനച്ചാൽ  ആമക്കണ്ടം പുത്തൻ പുരക്കൽ അഭിലാഷ് (45), തട്ടാത്തിമുക്ക് മറ്റത്തിൽ റിനോ (32) എന്നിവരാണ് അറസ്റ്റിൽ ആയത്. ഒരു ലക്ഷത്തോളം വില വരുന്ന ജാക്കി, ഇരുമ്പു തകിട് ഉൾപ്പെടെയുള്ള സാധന സാമഗ്രികളാണ് സംഘം മോഷ്ടിച്ചു കടത്തിയത്. മോഷണ മുതൽ കടത്താൻ ഉപയോഗിച്ച ഒന്നാം പ്രതി രാജന്റെ ലോറിയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മോഷണം സംബന്ധിച്ച്‌ പള്ളി കമ്മിറ്റി ഭാരവാഹികൾ ഇന്നലെ രാവിലെ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് രാജാക്കാട് ചെരിപുറത്തുള്ള രാജന്റെ ആക്രി കടയിൽ നിന്ന് മോഷണ വസ്തുക്കൾ കണ്ടെടുത്തത്. ഇത് തമിഴ് നാട്ടിലേക്ക് കടത്താൻ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഭിലീഷ് ആനച്ചാൽ ടൗണിലെ ടാക്സി ഡ്രൈവറാണ്. എസ് ഐ മാരായ സജി എൻ. പോൾ, സി.യു. ഉലഹന്നാൻ, എ എസ് ഐ മാരായ ജോളി ജോസഫ്, കെ.എൽ. സിബി, സി പി ഒ മാരായ അനീഷ് സോമൻ, കെ.ടി. ജയൻ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 


 

Follow Us:
Download App:
  • android
  • ios