എസ്ഡിപിഐ കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്‍റാണ് അബ്ദുല്‍ സമദ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ആയിരുന്നു.

കാസര്‍കോട്: ചന്ദന മുട്ടിയുമായി എസ്ഡിപിഐ നേതാവ് കാഞ്ഞങ്ങാട്ട് പിടിയിലായി. അമ്പലത്തറ സ്വദേശി ടി. അബ്‍ദുള്‍ സമദിനെയാണ് 1.3 കിലോഗ്രാം ചന്ദന മുട്ടിയുമായി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. മാവുങ്കാല്‍ രാംഗനറില്‍ വാഹന പരിശോധനക്കിടെയാണ് സ്കൂട്ടറില്‍ കൊണ്ട് പോവുകയായിരുന്ന ചന്ദനം പിടിച്ചത്. എസ്ഡിപിഐ കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്‍റാണ് അബ്ദുല്‍ സമദ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ആയിരുന്നു.

അതേസമയം, ആലപ്പുഴ ചെന്നിത്തലയിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ പൊലിസ് നടത്തിയ റെയ്ഡിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി നാല് പേർ അറസ്റ്റിലായി. കഞ്ചാവ് ചെടിയും പൊലിസ് പിടിച്ചെടുത്തു. ബീഹാർ സ്വദേശികളായ രാമുകുമാർ (30), സന്ദീപ് കുമാർ (18), തുന്നകുമാർ (34) മുന്നകുമാർ (25) എന്നിവരാണ് അറസ്റ്റിലായത്. ചെന്നിത്തല പഞ്ചായത്ത് എട്ടാം വാർഡിൽ ചേങ്കര ജംഗ്ഷനിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ നിന്നാണ് ഒന്നേകാൽ കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്.

തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികൾ താമസിക്കുന്ന കെട്ടിടത്തിന്റെ പരിസരത്ത് നട്ട് പരിപാലിച്ചു വളർത്തിയ നിലയിൽ അഞ്ചര അടി പൊക്കമുള്ള കഞ്ചാവ് ചെടിയും കണ്ടെടുത്തു. മാന്നാർ പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ലാ പൊലീസ് സ്ക്വാഡ് അംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവും, കഞ്ചാവ് ചെടിയും പിടിച്ചെടുത്തത്.

ഒരു കിലോയിൽ അധികം കഞ്ചാവ് പ്രതികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും പരിശോധനയിൽ കണ്ടെടുത്തു. വില്‍പനക്കായി 90 ചെറിയ കവറുകളിൽ പാക്ക് ചെയ്ത നിലയിലും കൂടാതെ മുഴുവനായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞും സഞ്ചിയിലാക്കിയുമാണ് കഞ്ചാവ് ഒളിപ്പിച്ചു വെച്ചിരുന്നത്. 

ഒറ്റനോട്ടത്തിൽ വെറും മാരിലൈറ്റിന്‍റെ ബിസ്കറ്റ് പായ്ക്കറ്റ്; കേരളത്തിൽ തന്നെ ആദ്യം, തുറന്നപ്പോൾ ഞെട്ടി എക്സൈസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം