സുരക്ഷാ വേലി വൈദ്യുത ഫ്യൂസുകളില്‍ തട്ടിയിരുന്നുവെങ്കില്‍ വന്‍ അപകടം ഉണ്ടാകുമായിരുന്നെന്ന് കെഎസ്ഇബി ജീവനക്കാര്‍

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഫെന്‍സിങ്ങില്‍ ഇടിച്ച് മറിഞ്ഞ് അപകടം. ആര്യനാട്- നെടുമങ്ങാട് റോഡില്‍ കുളപ്പടക്ക് സമീപത്തെ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ സുരക്ഷാ വേലിയില്‍ ഇടിച്ചാണ് അപകടം. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം. കാറിനുള്ളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ട്രാന്‍സ്‌ഫോര്‍മര്‍ ഫെന്‍സിലിടിച്ച കാര്‍ വട്ടംകറങ്ങി ആര്യനാട് ഭാഗത്തേക്ക് തിരിഞ്ഞ നിലയിലാണ് കിടന്നത്. 

അമിതവേഗത്തില്‍ എത്തിയ കാര്‍ തിട്ടയില്‍ ഇടിച്ചു നിയന്ത്രണം തെറ്റിയാണ് ഫെന്‍സിങ്ങില്‍ ഇടിച്ചതെന്നും വാഹനം ഓടിച്ച ആള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നാട്ടുകാരില്‍ ചിലര്‍ പറയുന്നു. പരിക്കേറ്റ ഇവര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം, എതിര്‍വശത്ത് നിന്ന് വാഹനം ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. സുരക്ഷാ വേലി വൈദ്യുത ഫ്യൂസുകളില്‍ തട്ടിയിരുന്നുവെങ്കില്‍ വന്‍ അപകടം ഉണ്ടാകുമായിരുന്നെന്ന് കെഎസ്ഇബി ജീവനക്കാര്‍ പറഞ്ഞു. 


നാവായിക്കുളത്ത് പവ്വര്‍ യൂണിറ്റ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു

തിരുവനന്തപുരം: നാവായിക്കുളത്ത് ക്ഷേത്ര ഉത്സവ ആവശ്യത്തിന് എത്തിയ പവ്വര്‍ യൂണിറ്റ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു. വാഹനത്തിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ കല്ലമ്പലം ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അപകടം. നിയന്ത്രണംവിട്ട വാഹനം സമീപത്തെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വാഹനം മറിഞ്ഞ് വാഹനത്തിന്റെ അടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവറായ നാവായികുളം സ്വദേശിയായ നഹാസ്. വിവരം അറിഞ്ഞ് ഉടനെ കല്ലമ്പലം ഫയര്‍ഫോഴ്‌സ് ഓഫീസര്‍ എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് ഹൈഡ്രോളിക് ഉപകരണം ഉപയോഗിച്ച് വാഹനം ഉയര്‍ത്തിയാണ് നഹാസിനെ രക്ഷിച്ചത്.


സിപിഎം നേതാവ് ഷാജഹാൻ കൊലക്കേസ് പ്രതി ഹൃദയാഘാതം മൂലം മരിച്ചു, പിന്നാലെ പെൺ സുഹൃത്ത് ജീവനൊടുക്കി

YouTube video player